എൻജിൻ തകരാർ: മത്സ്യബന്ധന ബോട്ട് കടലിൽ താഴ്ന്നു; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsആറാട്ടുപുഴ: എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങി കാറ്റിലും തിരയിലുംപെട്ട മത്സ്യബന്ധന ബോട്ട് കടലിൽ താഴ്ന്നു. ബോട്ടിലെ ആറു തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി. അഴീക്കൽനിന്ന് മത്സ്യബന്ധനത്തിനു കടലിൽ പോയി തിരികെ വന്ന പമ്പാവാസൻ എന്ന ബോട്ടാണ് ഞായറാഴ്ച ഉച്ചക്ക് 12ഓടെ ആറാട്ടുപുഴ കള്ളിക്കാട് തീരത്തിനു പടിഞ്ഞാറുവെച്ച് എൻജിൻ കേടായത്.
അഴീക്കലെ കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടെങ്കിലും കാറ്റും കടൽ പ്രക്ഷുബ്ധമായതും കാരണം മറൈൻ എൻഫോഴ്സ്മെൻറിെൻറയും കോസ്റ്റൽ പൊലീസിെൻറയും ബോട്ടുകൾക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനായി തോട്ടപ്പള്ളി തീരദേശ പൊലീസും കള്ളിക്കാട്ടെത്തി. വിവരമറിഞ്ഞ് അഴീക്കലിൽനിന്ന് എസ്. ഗോവിന്ദ എന്ന വള്ളത്തിൽ പത്തോളം തൊഴിലാളികൾ സാഹസികമായി എത്തിയാണ് ഇവരെ രണ്ടരയോടെ കരക്കെത്തിച്ചത്.
അഴീക്കൽ സ്രായിക്കാട് പുതുവേൽ സുബ്രഹ്മണ്യൻ (60), ഇടവരമ്പിൽ രാജേഷ് (38), പറയിടത്ത് ജയലാൽ (39), ആദിത്യ ഭവനത്തിൽ കമലാകൃഷ്ണൻ (48), വള്ളിക്കാവ് പുതുക്കാട്ട് ഉദയൻ (55), കുലശേഖരപുരം കോട്ടക്കുപുറം സാധുപുരത്ത് അപ്പു (54) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പ്രതികൂല കാലവസ്ഥ മൂലവും തടി ബോട്ടായതിനാലും കരക്കെത്തിക്കാൻ സാധിച്ചില്ല. നങ്കൂരമിട്ട് കടലിൽ ഉപേക്ഷിച്ച ബോട്ട് ശക്തമായ കാറ്റിലും തിരയിലുംപെട്ട് ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് ഒഴുകിയെത്തിയ ശേഷം നാലരയോടെ കടലിൽ താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.