Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightയുവാവിനെ മർദിച്ച്...

യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഭാര്യയും ബന്ധുക്കളും റിമാൻഡിൽ

text_fields
bookmark_border
യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; ഭാര്യയും ബന്ധുക്കളും റിമാൻഡിൽ
cancel

ആ​റാ​ട്ടു​പു​ഴ: ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും റി​മാ​ൻ​ഡി​ലാ​യി. ആ​റാ​ട്ടു​പു​ഴ പെ​രു​മ്പ​ള്ളി പു​ത്ത​ൻ​പ​റ​മ്പി​ൽ ന​ട​രാ​ജ​ൻ-​ബീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ വി​ഷ്ണു​വാ​ണ്‌ (34) മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. പ്ര​തി​ക​ളാ​യ വി​ഷ്ണു​വി​ന്റെ ഭാ​ര്യ ആ​തി​ര രാ​ജ് (31), ആ​തി​ര​യു​ടെ പി​തൃ സ​ഹോ​ദ​ര​ങ്ങ​ളാ​യ ത​ണ്ടാ​ശ്ശേ​രി​ൽ ബാ​ബു​രാ​ജ് (54), പ​ത്മ​ൻ (41), പൊ​ടി​മോ​ൻ (സൂ​ര്യ​ൻ-50) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ആ​തി​ര രാ​ജി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്കും ബാ​ക്കി​യു​ള്ള​വ​രെ മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.

തു​ട​ര​ന്വേ​ഷ​ണ​ഭാ​ഗ​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വി​ഷ്ണു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സ​മ​യ​ത്ത് അ​ക്ര​മം ത​ട​യാ​ൻ എ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ, വി​ഷ്ണു​വി​ന്റെ ബ​ന്ധു​വാ​യ യു​വാ​വ് എ​ന്നി​വ​രു​ടെ​യും മൊ​ഴി​ക​ൾ പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തും.

മ​ക​ളു​ടെ ക​ണ്മു​ന്നി​ൽ വെ​ച്ച് യു​വാ​വി​നെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം നാ​ടി​നെ ഞെ​ട്ടി​ച്ചു. വ​ഴ​ക്കി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യം എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത്. ത​ല​ക്കേ​റ്റ അ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്റെ ഗ​തി മാ​റു​ന്ന​ത്. ആ​തി​ര​യു​ടെ പി​തൃ സ​ഹോ​ദ​ര​ന്മാ​രാ​ണ് അ​ക്ര​മി​ച്ച​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​മ്മ അ​ച്ഛ​നെ അ​ടി​ച്ചെ​ന്ന് ഏ​ഴ് വ​യ​സ്സു​ള്ള ഇ​വ​രു​ടെ മ​ക​ൾ പൊ​ലീ​സി​ന് മൊ​ഴി കൊ​ടു​ത്ത​തോ​ടെ അ​ക്ര​മ​ത്തി​ൽ ആ​തി​ര​യു​ടെ പ​ങ്കും വെ​ളി​പ്പെ​ട്ടു. ഒ​രു​കു​ടും​ബ​ത്തി​ന്റെ ഏ​ക അ​ത്താ​ണി​യെ​യാ​ണ് ദാ​രു​ണ​സം​ഭ​വ​ത്തി​ൽ ന​ഷ്ട​മാ​യ​ത്. പി​താ​വ് ന​ട​രാ​ജ​ൻ ഹൃ​ദ്രോ​ഗി​യാ​ണ്. ത​ങ്ങ​ളു​ടെ ഏ​ക മ​ക​നെ ന​ഷ്ട​പ്പെ​ട്ട​തി​ന്റെ ദുഃ​ഖം ന​ട​രാ​ജ​നും ബീ​ന​ക്കും സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ഷ്ണു​വി​ന്റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. ത​നി​ക്കി​നി അ​ച്ഛ​ൻ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ്​ സ​ങ്ക​ടം സ​ഹി​ക്കാ​നാ​വാ​തെ കു​ഞ്ഞു​മ​ന​സ്സ് തേ​ങ്ങി​ക്ക​ര​യു​ന്ന​ത് ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​ച്ചു. നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു വി​ഷ്ണു. മേ​സ്തി​രി പ​ണി​യാ​യി​രു​ന്നു തൊ​ഴി​ൽ. കു​ടും​ബ ജീ​വി​തം ത​ക​ർ​ന്ന​തി​ന്റെ സ​ങ്ക​ടം മ​ക​ളോ​ടൊ​പ്പം സ​ന്തോ​ഷം പ​ങ്കി​ട്ടാ​ണ് വി​ഷ്ണു മാ​റ്റി​യി​രു​ന്ന​ത്. മ​ക​ൾ​ക്കും അ​ച്ഛ​നെ​ന്ന്​ പ​റ​ഞ്ഞാ​ൽ ജീ​വ​നാ​യി​രു​ന്നു. ദാ​രു​ണ സം​ഭ​വ​ശേ​ഷം കു​ഞ്ഞി​ന് അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

‘എ​ന്‍റെ അ​ച്ഛ​നെ ത​ല്ല​ല്ലേ’...​

അ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യി വി​ഷ്ണു

അ​വ​ധി​ക്ക് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന മ​ക​ളെ തി​രി​കെ ഏ​ൽ​പ്പി​ക്കാ​നാ​ണ്‌ രാ​ത്രി​യി​ൽ ത​റ​യി​ൽ ക​ട​വി​ലെ ഭാ​ര്യ​വീ​ട്ടി​ൽ വി​ഷ്ണു എ​ത്തി​യ​ത്. എ​ന്നാ​ൽ അ​ച്ഛ​നോ​ടൊ​പ്പം പോ​ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച് ബൈ​ക്കി​ൽ നി​ന്ന്​ ഇ​റ​ങ്ങാ​ൻ കു​ട്ടി കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​ൽ ദേ​ഷ്യ​പ്പെ​ട്ട് ആ​തി​ര രാ​ജ് മ​ക​ളെ അ​ടി​ച്ചു. ഇ​തേ ചൊ​ല്ലി വി​ഷ്ണു​വും ആ​തി​ര​യും വ​ഴ​ക്കാ​യി. ഇ​തി​നി​ടെ വി​ഷ്ണു ആ​തി​ര​യെ അ​ടി​ച്ചു.

ഇ​ത് ക​ണ്ട് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​മീ​പ​വാ​സി​ക​ളാ​യ ആ​തി​ര​യു​ടെ പി​തൃ​സ​ഹോ​ദ​ര​ന്മാ​ർ കൂ​ട്ടം ചേ​ർ​ന്ന് വി​ഷ്ണു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ക​ണ്മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ക്രൂ​ര​ത.

എ​ന്‍റെ അ​ച്ഛ​നെ ത​ല്ല​ല്ലേ എ​ന്ന് പ​റ​ഞ്ഞ്​ മ​ക​ൾ അ​ല​റി ക​ര​ഞ്ഞെ​ങ്കി​ലും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല. അ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​കി​ട​ന്ന വി​ഷ്ണു​വി​നെ കെ​ട്ടി​പ്പി​ടി​ച്ച് മ​ക​ൾ ഒ​രു​പാ​ട് ക​ര​ഞ്ഞു. ഏ​റെ പ്ര​യാ​സ​പ്പെ​ട്ട് കു​ട്ടി​യെ മാ​റ്റി​യ​ശേ​ഷ​മാ​ണ് വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്.

സ്കൂ​ളി​ൽ തു​ട​ങ്ങി​യ പ്രേ​മം; ഒ​ടു​വി​ൽ ഭാ​ര്യ​യു​ടെ കൈ​കൊ​ണ്ട് മ​ര​ണം

കാ​യം​കു​ള​ത്തെ പ്ര​മു​ഖ തു​ണി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ആ​തി​ര. വി​ഷ്ണു​വി​ന്റെ​യും ആ​തി​ര​യു​ടെ​യും പ്രേ​മ വി​വാ​ഹ​മാ​യി​രു​ന്നു. എ​ട്ടാം ക്ലാ​സി​ൽ തു​ട​ങ്ങി​യ പ്രേ​മം സ്കൂ​ൾ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ചി​ട്ടും തു​ട​ർ​ന്നു. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തു​കാ​രാ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​രു​ടെ ബ​ന്ധ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് ഇ​രു​വ​രും ഒ​ന്നാ​യി.

ആ​തി​ര​ക്ക്​ മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് ഇ​രു​വ​രും അ​ക​ലാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഒ​ന്ന​ര കൊ​ല്ല​മാ​യി ഇ​വ​ർ പി​ണ​ങ്ങി ക​ഴി​യു​ക​യാ​ണ്. മ​ക​ളെ വി​ഷ്ണു​വി​ന്റെ വീ​ട്ടി​ൽ നി​ർ​ത്തി​യാ​ണ് ആ​തി​ര പി​ണ​ങ്ങി ത​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. പി​ന്നീ​ടാ​ണ് തു​ണി​ക്ക​ട​യി​ൽ ജോ​ലി​ക്ക് ക​യ​റി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ക​ളെ ആ​തി​ര​ക്കൊ​പ്പം വി​ട്ടു​ന​ൽ​കി​യ​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​ഷ്ണു​വി​നൊ​പ്പം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ്റ്റേ​ഷ​നി​ൽ വെ​ച്ച് എ​ടു​ത്ത ധാ​ര​ണ.

ഇ​ട​ക്ക് ഇ​രു​വ​രും ഒ​രു​മി​ച്ചെ​ങ്കി​ലും ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി. മ​ക​ൾ​ക്ക് വി​ഷ്ണു​വി​നോ​ടൊ​പ്പം ക​ഴി​യാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. മ​ക​ളെ പൊ​ന്നു​പോ​ലെ​യാ​ണ് വി​ഷ്ണു​വും കു​ടും​ബ​വും നോ​ക്കി​യി​രു​ന്ന​ത്. മ​ക​ൾ അ​ച്ഛ​നോ​ടൊ​പ്പം പോ​ക​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. മ​ക​ളു​ടെ പേ​രി​ൽ വി​ഷ്ണു​വും ആ​തി​ര​യും ഇ​ട​ക്കി​ടെ വ​ഴ​ക്കും ഉ​ണ്ടാ​വാ​റു​ണ്ട്. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ന്റെ പി​ന്നി​ലും ഇ​താ​ണ് കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsMurder Case
News Summary - Murder Case
Next Story