ഓട്ടം നിലച്ചിട്ട് ഒരു വർഷം; സ്കൂൾ ബസുകൾ നശിക്കുന്നു
text_fieldsആറാട്ടുപുഴ (ആലപ്പുഴ): ഒരു വർഷത്തിലേറെയായി ഓട്ടം നിലച്ച സർക്കാർ സ്കൂൾ ബസുകൾ വിദ്യാലയം തുറന്നാൽപോലും ചലിക്കില്ല. ദീർഘകാലം ഓടാതെ കിടന്നതിനാൽ ഭൂരിഭാഗം വാഹനങ്ങളും കട്ടപ്പുറത്താകാനാണ് സാധ്യത. കോവിഡ് വ്യാപനത്തിൽ ഒരു വർഷം മുമ്പ് വളപ്പിൽ കയറ്റിയിട്ട വണ്ടികൾ അതേപടി കിടക്കുകയാണ്. കഴിഞ്ഞവർഷം കോവിഡ് ഭീഷണിയിൽ മധ്യവേനൽ അവധിക്കുമുേമ്പ സ്കൂളുകൾ അടച്ചുപൂട്ടിയിരുന്നു. താക്കോലുകൾ സ്കൂളിലായതിനാൽ പ്രദേശവാസികളായ ഡ്രൈവർമാർക്കുപോലും വണ്ടി ഇടക്കിടെ പ്രവർത്തിപ്പിക്കാനായില്ല. പി.ടി.എ ഭാരവാഹികളും പ്രശ്നത്തെ ഗൗരവമായി കണ്ടില്ല.
നിലവിൽ സർക്കാർ സ്കൂളുകളിലെ വണ്ടികൾ അധികവും പൂർണ നാശത്തിെൻറ വക്കിലാണ്. അപ്രതീക്ഷിത സാഹചര്യത്തിൽ സ്കൂൾ അടക്കേണ്ടി വന്നതിനാൽ മുൻകരുതലുകളും സംരക്ഷണ നടപടികളും ഏർപ്പെടുത്താനും കഴിഞ്ഞില്ല. മാസങ്ങൾക്കുശേഷം കോവിഡ് ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ വണ്ടികൾ പ്രവർത്തിപ്പിക്കാൻ ചില സ്കൂൾ അധികൃതർ ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല.
ബാറ്ററികൾ പ്രവർത്തന രഹിതമായതാണ് കാരണം. ഇതോടെ സ്കൂൾ അധികൃതർ വാഹനങ്ങളെ പൂർണമായും അവഗണിച്ചു. കാലപ്പഴക്കം ഏറെ ഇല്ലാത്ത വണ്ടികളാണ് അധികവും. ടയറുകൾ പൊട്ടിയും തുരുമ്പെടുത്തും നശിച്ച നിലയിലാണ്. എൻജിനും തകരാറിന് സാധ്യത ഏറെയാണെന്ന് വിദഗ്ധർ പറയുന്നു.
സ്കൂൾ വളപ്പിൽ കിടക്കുന്ന വണ്ടികൾ സംരക്ഷിക്കാൻ സർക്കാർ ഇനിയും നടപടി കൈക്കൊണ്ടിട്ടില്ല. വേഗം നടപടിയുണ്ടായാൽ കുറെയെങ്കിലും വാഹനങ്ങളെ കൂടുതൽ നാശത്തിൽനിന്ന് രക്ഷിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.