കടലിൽ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsആറാട്ടുപുഴ: എൻജിൻ തകരാർ മൂലം പ്രക്ഷുബ്ധമായ കടലിൽ അകപ്പെട്ട വള്ളങ്ങളിലെ തൊഴിലാളികളെ കരക്കെത്തിച്ചു. അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയ അനുഷ്ഠാനം, അമ്മ എന്നീ വള്ളങ്ങളിലെ 45 തൊഴിലാളികളെയാണ് മറൈൻ എൻഫോഴ്സ്മെൻറ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കായംകുളം പൊഴിക്ക് പടിഞ്ഞാറുവെച്ച് അനുഷ്ഠാനം വള്ളത്തിെൻറ എൻജിൻ തകരാറായെന്ന സന്ദേശമാണ് മറൈൻ എൻഫോഴ്സ്മെൻറിന് ആദ്യം ലഭിക്കുന്നത്. ഇതിലെ തൊഴിലാളികളെയും വള്ളത്തെയും കെട്ടിവലിച്ച് കരയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമ്മ വള്ളവും ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. അനുഷ്ഠാനം വള്ളത്തെ കരക്കെത്തിച്ചശേഷമാണ് അമ്മയിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. അനുഷ്ഠാനം വള്ളത്തിൽ ഇരുപത്തഞ്ചും അമ്മ വള്ളത്തിൽ ഇരുപതും തൊഴിലാളികളാണുണ്ടായിരുന്നത്.
സി.പി.ഒ മാരായ ജോസഫ് ജോൺ, എസ്. ഷിബു, ലൈഫ് ഗാർഡുമാരായ ആർ. ജയൻ, എം. ജോർജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.