കടൽക്ഷോഭം: ആറാട്ടുപുഴയിൽ നാശം വിതച്ചു
text_fieldsആറാട്ടുപുഴ: രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭം ആറാട്ടുപുഴയിൽ നാശം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് നിരവധി സ്ഥലങ്ങളിൽ മണ്ണിനടിയിലായി.കഴിഞ്ഞ ആഗസ്റ്റിൽ കടുത്ത ദുരിതം വിതച്ച കടൽക്ഷോഭത്തിെൻറ കെടുതിയിൽനിന്ന് മുക്തമാകുന്നതിന് മുമ്പ് അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭം തീരവാസികളെ കൂടുതൽ പ്രയാസത്തിലാക്കി.
കള്ളിക്കാട്, നല്ലാണിക്കൽ, വട്ടച്ചാൽ, പെരുമ്പള്ളി, വലിയഴീക്കൽ എന്നിവിടങ്ങളിലാണ് കടൽക്ഷോഭം കൂടുതൽ ദുരിതം വിതച്ചത്. നിരവധി വീടുകളിലേക്ക് ജനലുകൾ തകർന്ന് വെള്ളം ഇരച്ചുകയറി. വീട്ടുസാധനങ്ങൾ നശിച്ചു. ചുറ്റുമതിലുകൾ തകർന്നു.വിവിധയിടങ്ങളിൽ വെള്ളം തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ട് ഒഴുകി. തിരമാലയോടൊപ്പം വൻതോതിലാണ് മണൽ അടിച്ചുകയറിയത്. തീരദേശ റോഡിൽ പലയിടത്തും ഒന്നര അടിയിലേറെ പൊക്കത്തിൽ മണൽമൂടി.
ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പള്ളിയിലായിരുന്നു മണൽ കൂടുതൽ ദുരിതം തീർത്തത്. ഗ്രാമപഞ്ചായത്ത് ഇടപെട്ട് എക്സ്കവേറ്റർ ഉപയോഗിച്ച് കൂടുതൽ പ്രശ്നമുള്ള സ്ഥലങ്ങളിലെ മണൽ നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്. ശേഷിക്കുന്ന സ്ഥലങ്ങളിൽ നാട്ടുകാർ മണൽ നീക്കം ചെയ്തു.
വീടുകളുടെ പരിസരങ്ങളിൽ കടൽവെള്ളം കെട്ടിനിൽക്കുകയാണ്. നല്ലാണിക്കൽ ഭാഗത്ത് അടുത്തിടെ സ്ഥാപിച്ച മണൽച്ചാക്കുകൾ അധികവും മണ്ണിനടിയിലായി.വീണ്ടും തിരമാല ശക്തമാകുമെന്ന മുന്നറിയിപ്പ് തീരവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ശക്തമായ തിരയിൽ വള്ളങ്ങൾ തകർന്നു
അമ്പലപ്പുഴ: ശക്തമായ തിരമാലയിൽെപട്ട് വള്ളങ്ങൾ തകർന്നു. അമ്പലപ്പുഴ കോമന കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങളാണ് തകർന്നത്. ബുധനാഴ്ച രാത്രി മത്സ്യബന്ധനത്തിനുശേഷം കരയിൽ കയറ്റിവെച്ചിരുന്ന വള്ളങ്ങളാണ് തകർന്നത്. പുന്നപ്ര മേനക്കാട് വീട്ടിൽ മേരി ദാസിെൻറ ഉടമസ്ഥതയിെല മേനക്കാട് എന്ന ഫൈബർ വള്ളമാണ് തകർന്നത്.
എട്ട് തൊഴിലാളികൾ ജോലിക്ക് പോകുന്ന വള്ളമാണിത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അമ്പലപ്പുഴ കോമന വടക്കേവീട്ടിൽ അജയകുമാറിെൻറ ഉടമസ്ഥതയിെല എയർ ഇന്ത്യ എന്ന ഫൈബർ വള്ളം കരയിൽ താഴ്ന്നു. തിരമാലയിൽ മണ്ണടിഞ്ഞാണ് വള്ളം താഴ്ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.