മോഷ്ടാക്കൾ അകത്തായതിെൻറ ആശ്വാസത്തിൽ മത്സ്യത്തൊഴിലാളികൾ; പൊലീസിന് അഭിമാന നിമിഷം
text_fieldsആറാട്ടുപുഴ: കേരളതീരത്തെ മത്സ്യത്തൊഴിലാളികൾക്ക് നാളുകളായി ദുരിതവും തലവേദനയും സൃഷ്ടിച്ച തസ്കരസംഘത്തെ വലയിലാക്കിയതിൽ അഭിമാനം പൊലീസിന്. മത്സ്യത്തൊഴിലാളികൾക്ക് ഇത് ആശ്വാസവും സന്തോഷവും. ലക്ഷങ്ങൾ വിലവരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവായത് ഈ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നഷ്ടം സംഭവിച്ചത് കൂടാതെ ആഴ്ചകളോളം പണിക്കുപോകാൻ കഴിയാത്ത സാഹചര്യം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലുമാക്കി. മോഷണം െപാലീസിെൻറ വീഴ്ചയാണെന്ന ആക്ഷേപംകൂടി ഉയർന്നതോടെ അവരും പ്രതിസന്ധിയിലായി. ഇതോടെ എസ്.പി ജി. ജയദേവിെൻറ നിർദേശപ്രകാരം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിന് മത്സ്യത്തൊഴിലാളികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലെ കരയോഗങ്ങൾ, മഹല്ല് കമ്മിറ്റികൾ, ബോട്ടുടമകൾ, ജന പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കുകയും ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു. രാത്രി പരിശോധനക്ക് െപാലീസിനെ സഹായിക്കാൻ മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നു. കൂടാതെ, മത്സ്യത്തൊഴിലാളികളും കരയോഗങ്ങളും മുൻകൈയെടുത്ത് കാമറകൾ സ്ഥാപിച്ചും പിന്തുണ നൽകി. നാട്ടുകാരെ സഹകരിപ്പിച്ചുള്ള അന്വേഷണം ഒടുവിൽ ഫലം കണ്ടു. എൻജിൻ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഒരാൾ സമീപിച്ച വിവരം നാട്ടുകാരൻ പൊലീസിന് കൈമാറിയതാണ് നിർണായകമായത്. തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് കള്ളന്മാരെ കുടുക്കിയത്. ആലപ്പുഴ കോമളപുരം വടക്കനാര്യാട് തലവടി തിരുവിളക്ക് അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുന്ന ആലപ്പുഴ പാതിരപ്പള്ളി തെക്കനാര്യാട് തെക്കേ പാലക്കൽ വീട്ടിൽ ബിജു (40), ആലപ്പുഴ കൊറ്റംകുളങ്ങര വാർഡിൽ കാളാത്ത് എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം കാളാത്ത് വെളിയിൽ ശ്യാംലാൽ (45), തെക്കനാര്യാട് ഒറ്റക്കണ്ടത്തിൽ ലിജോ ചാക്കോ (43) എന്നിവരാണ് പിടിയിലായത്.
നിരവധി മോഷണങ്ങളാണ് അടുത്ത കാലത്തായി തീരദേശത്ത് നടന്നത്. കായലിൽ നങ്കൂരമിട്ടിരുന്ന ആറാട്ടുപുഴ വട്ടച്ചാൽ ഷാബുഭവനത്തിൽ എൻ. ഷാബുവിെൻറ ഉടമസ്ഥതയിെല 'അമ്മ' വള്ളത്തിെൻറയും കള്ളിക്കാട് കുട്ടന്തറശ്ശേരിൽ ശശീന്ദ്രെൻറ ഉടമസ്ഥതയിെല 'ശ്രീബുദ്ധൻ' വള്ളത്തിൽനിന്നും കഴിഞ്ഞ10ന് ഓരോ എൻജിൻ മോഷണം പോയി. തൃക്കുന്നപ്പുഴ ഭാഗെത്ത ശിവശക്തി, കോലെടുത്തമ്മ, ഗാന്ധിയൻ വള്ളത്തിലെ ഈയക്കട്ടികളും മോഷണം പോയി. ഫെബ്രുവരി 21ന് കള്ളിക്കാട് വലിയപറമ്പിൽ ബിനു പൊന്നെൻറ 'മലയാലപ്പുഴയമ്മ' വള്ളത്തിലെയും തറയിൽക്കടവ് മാണിക്കകത്ത് അശോകെൻറ നേതൃത്വത്തിെല സംഘത്തിെൻറ 'കട്ടാരി' വള്ളത്തിെൻറ വലയിലെ ഈയക്കട്ടികളും മോഷണം പോയിരുന്നു. രണ്ടു ലക്ഷം രൂപയോളം വിലവരുന്ന ഈയക്കട്ടികളാണ് മോഷണം പോയത്. ഇതിൽ ശിവശക്തി വള്ളത്തിൽനിന്ന് നഷ്ടമായ 104 കിലോ ഈയംകൊണ്ട് നിർമിച്ച വലമണി െപാലീസ് കണ്ടെടുത്തു. കൂടാതെ, മലയാലപ്പുഴ അമ്മ വള്ളത്തിെൻറ നഷ്ടമായ 400 കിലോ വലമണിയിൽ 70 കിലോയും കാട്ടാരി വള്ളത്തിെൻറ 240 കിലോ മോഷണം പോയതിൽ 27 കിലോ വലമണിയും കണ്ടെടുക്കാൻ കഴിഞ്ഞു. തീരത്ത് മോഷണം ആവർത്തിക്കാതിരിക്കാൻ പൊലീസിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡൻറ് സുഭഗൻ കള്ളിക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.