കടൽ ഇളകിത്തുടങ്ങി; ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരവാസികൾക്ക് ഇനി ദുരിത നാളുകൾ
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലും കടൽ ക്ഷോഭം ശക്തിയാർജിക്കുകയാണ്.കടൽഭിത്തി ദുർബല പ്രദേശങ്ങളിൽ കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകൾ തീരവാസികൾക്ക് കടുത്ത ദുരിതമാണ് വിതക്കുന്നത്. പെരുമ്പള്ളി, ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്ക് ഭാഗം എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഗെസ്റ്റ് ഹൗസ് ജങ്ഷൻ, പാനൂർ എന്നീ ഈ പ്രദേശങ്ങളിൽ പലയിടത്തും അപകടാവസ്ഥ നിലനിൽക്കുന്നു.
പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ ഭാഗങ്ങളിൽ തീരദേശ റോഡും തകർച്ച ഭീഷണിയിലാണ്. കൂടുതൽ അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിൽ തീരസംരക്ഷണം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും അധികാരികൾ ചെവിക്കൊണ്ടിട്ടില്ല.
കാലവർഷം തുടങ്ങിയപ്പോൾതന്നെ കടൽ പ്രക്ഷുബ്ധാവസ്ഥയിലായതോടെ വരും നാളുകൾ ദുരിതങ്ങളുടേതാകുമെന്ന സൂചനയാണ് നൽകുന്നത്. നിത്യകടൽ ക്ഷോഭ മേഖലയായിരുന്ന കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ആറാട്ടുപുഴ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അവസാന ഘട്ടത്തിലാണ്.പ്രതിരോധ സംവിധാനം വന്നതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.