അരൂർ-കുമ്പളങ്ങി പാലം: കാത്തിരിപ്പ് നീളുന്നു
text_fieldsഅരൂർ: ആവശ്യം ഉയർന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അരൂർ-കുമ്പളങ്ങി പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നുതീരഗ്രാമങ്ങളെ ദേശീയപാതയുമായി ബന്ധപ്പെടുത്തി വികസനത്തിന്റെ പുതിയ പാത തുറക്കുമെന്ന സർക്കാറിന്റെ പ്രഖ്യാപനങ്ങൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്.
ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളെ ദേശീയപാതയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന കെല്‍ട്രോണ്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ടായി ഉന്നയിച്ചിരുന്നു.എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ 45 കോടി ഇതിനായി അനുവദിച്ചു. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടിയും അനുവദിച്ചു.
മണ്ണുപരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭരണം മാറിയതോടെ പ്രവർത്തനങ്ങളും നിലച്ചു. അരൂര്‍ എം.എല്‍.എയായിരുന്ന എ.എം. ആരിഫും അരൂര്‍ കെല്‍ട്രോണ്‍ കുമ്പളങ്ങി പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. പാലം നിര്‍മിക്കേണ്ടതിന്റെ ആവശ്യകത തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഷ്ട്രീയപാർട്ടികൾ ഓർക്കുന്നത്.
ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ വികസനം പൂര്‍ത്തിയാകുന്നതോടെ അരൂരിലെ ദേശീയപാതയിലേക്കും എറണാകുളം നഗരത്തിലേക്കും എളുപ്പത്തില്‍ എത്താവുന്ന മാര്‍ഗമാണ് കെല്‍ട്രോണ്‍ പാലം.ബജറ്റില്‍ അനുവദിച്ച 45 കോടി രണ്ടുകരയിലെയും അപ്രോച് റോഡിനുവേണ്ടി സ്ഥലം എടുക്കാൻ ചെലവഴിക്കാനാണ് സർക്കാർ നിർദേശിച്ചത്. കുമ്പളങ്ങിയിലെ സ്ഥലമെടുപ്പ് ജോലികൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിലെ അരൂരിലെ സ്ഥലമെടുപ്പ് ജോലികൾ പൂർത്തീകരിച്ചിട്ടില്ല.
കിഫ്ബിക്കാണ് നിർമാണച്ചുമതല. പാലത്തിന്റെ അരൂരിലെ സ്ഥാനം കെൽട്രോൺ റോഡിന് അനുബന്ധമായി തന്നെയാണ്. എന്നാൽ, കുമ്പളങ്ങി ഭാഗത്ത് പാലം ചെന്നെത്തുന്നത് നിലവിലുള്ള റോഡിന്റെ വടക്കുഭാഗത്തായിരിക്കും.കുമ്പളങ്ങിക്കരയിൽ കൂടുതൽ സ്ഥലം വാങ്ങേണ്ടിവരും. തീരമേഖലയെ മലമേഖലയുമായി ബന്ധപ്പെടുത്തുന്ന പാത കൂടിയായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.