അരൂർ കെൽട്രോണിൽനിന്ന് നാവികസേനക്ക് 48.4 കോടിയുടെ ഉപകരണം
text_fieldsഎൻ.പി.ഒ.എലിന് കൈമാറാനുള്ള ഡിഫൻസ് ഇലക്ട്രോണിക്സ് സംവിധാനമായ മാരീച് അറെയുടെ ചെറുമാതൃക
അരൂർ: ഇന്ത്യൻ നാവികസേനയുടെ ആറ് കപ്പലിലായി സ്ഥാപിക്കുന്ന 11 മാരീച് എ.ടി.ഡി.എസ്കൾക്കായി, അതിെൻറ ജലസമ്പർക്ക ഭാഗങ്ങൾ (ടോഡ് അറെ) നിർമിക്കാനുള്ള 48.4 കോടിയുടെ ഓർഡർ അരൂരിെല കെൽട്രോൺ കൺട്രോൾസ് നേടി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് (ബെൽ) വഴിയാണ് കെൽട്രോണിന് ഈ ഓർഡർ ലഭിച്ചത്. മാരീച് ടോഡ് അറെയുടെ കൃത്യമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് റഫറൽ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതി എൻ.പി.ഒ.എലിനുണ്ട്. അതിെൻറ നിർമാണത്തിനുള്ള 4.7 കോടിയുടെ ഓർഡറും കെൽട്രോൺ നേടിയിരുന്നു.
അരൂർ കെൽട്രോൺ കൺട്രോൾസിൽ ജനുവരി ഒന്നിന് വൈകീട്ട് മൂന്നിന് മന്ത്രി പി. രാജീവ് മാരീച് റഫറൽ സംവിധാനത്തിെൻറ ഉദ്ഘാടനം നിർവഹിക്കും. കപ്പലുകളെ തകർക്കുന്ന ബോംബുകളെ കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള, കപ്പലുകളിൽ ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് ടോർപിഡോ ഡിഫൻസ് സിസ്റ്റമാണ് (എ.ടി.ഡി.എസ്) മാരീച്. ഇത് രൂപകൽപന ചെയ്തതും വികസിപ്പിച്ചതും എൻ.പി.ഒ.എൽ ആണ്. ഗുണമേന്മയോടെ അത് നിർമിച്ചുനൽകുന്നതാണ് കെൽട്രോൺ കൺട്രോൾസ് നിർവഹിക്കുന്നത്.
കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ പ്രതിരോധ മേഖലക്കുവേണ്ടിയുള്ള വിവിധ ഡിഫെൻസ് ഇലക്ട്രോണിക്സ് സംവിധാനങ്ങൾ കെൽട്രോൺ നിർമിക്കുന്നുണ്ട്. നാവിക വിവരശേഖരണം, സിഗ്നൽ വിശകലനം, അപഗ്രഥനം മേഖലകളിൽ പ്രതിരോധ ഗവേഷണസ്ഥാപനങ്ങളായ ഡി.ആർ.ഡി.ഒയുടെ (എൻ.പി.ഒ.എൽ) സാങ്കേതിക പങ്കാളിയാണ് കെൽട്രോൺ കൺട്രോൾസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.