ദേശീയപാതയിൽ അപകടം; മണിക്കൂറുകളോളം ഗതാഗതം നിലച്ചു
text_fieldsഅരൂര്‍: ഉയരപ്പാത നിര്‍മാണം മൂലം തിരക്കിലമരുന്ന അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച അനുഭവപ്പെട്ടത് അതിരൂക്ഷമായ വാഹനക്കുരുക്ക്.
പടിഞ്ഞാറ് ഭാഗത്ത് പുലർച്ചെ ദേശീയപാതയിലൂടെ ഏറണാകുളത്തേക്ക് ചോവുകയായിരുന്ന തടിലോറി മറിഞ്ഞതിനെത്തുടർന്നാണ് ഗതാഗതക്കുരുക്കിൽ അമർന്നു. അരൂക്കുറ്റി ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കടക്കാനാകാതെ വാഹനനിര വടുതല ജങ്ഷൻവരെ നീണ്ടു. ദേശീയപാതയിൽ എരമല്ലൂർ വരെ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.
അരൂർ റസിഡൻസി ഹോട്ടലിലെ മുൻവശത്തായിരുന്നു അപകടം. രാവിലെ 10 മണിയോടെ, നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മറച്ചുവെച്ചിരുന്ന ഭാഗത്തെ ഇരുമ്പ് ഷീറ്റുകൾ മാറ്റി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇടം നൽകിയതോടെയാണ് ഗതാഗതകുരുക്കിന് അയവുവന്നത്. ചന്തിരൂരിൽ മേഴ്സി സ്കൂളിന് തെക്കുവശം പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഹൈവേയിലേക്ക് കയറാൻ ശ്രമിച്ച കണ്ടെയ്നർ ലോറി റോഡരികിലെ ചെളിയിൽ താണു. ക്രെയിൻ കൊണ്ടുവന്നാണ് ലോറി പൊക്കിയെടുത്തത്. എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ എടുത്തത് മൂലം കണ്ടെയ്നർ ലോറിയിൽ ഉരസി.
വലിയ വാഹനങ്ങൾ, നിറയെ ഭാരമായുള്ള ലോറി, കണ്ടെയ്നർ ലോറി, ട്രെയിലർ തുടങ്ങിയവ ഉയരപ്പാത നിർമ്മാണം നടക്കുന്ന റോഡിലേക്ക് കടക്കരുതെന്ന് കർശന നിർദേശമുള്ളതാണ്. നിയന്ത്രണങ്ങളെല്ലാം തെറ്റിച്ച് നിരവധി വാഹനങ്ങൾ ദേശീയപാതയിലേക്ക് കടന്ന് ഗതാഗത സ്തംഭനം ഉണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.