കാപ്പ നിയമപ്രകാരം സഹോദരങ്ങളെ നാടുകടത്തി
text_fieldsഅരൂർ : ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ കാപ്പ നിയമപ്രകാരം നാടുകടത്തി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കൊടിയനാട്ട് വീട്ടിൽ ഗോഡ് സൺ (25), ഗോഡ് വിൻ (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തിയത്.
പൊലീസിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഒരു വർഷക്കാലത്തേക്ക് ഇരുവർക്കും ജില്ലയിൽ പ്രവേശിക്കാനാവില്ല. 2015 മുതൽ ഇരുവരും അരൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിലെ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വർഷങ്ങൾക്ക് മുൻപ് പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചതടക്കം ഇവർക്കെതിരെ നിരവധി കേസുകളുണ്ട്.
ജില്ലയിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും സാമൂഹ്യ വിരുദ്ധർക്കെതിരെയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.