ബ്ലോക്കിലും വീട്ടിലും കൃഷിക്ക് മുൻതൂക്കം നൽകുകയാണ് ഈ വൈസ് പ്രസിഡന്‍റ്
text_fieldsഅരൂർ: കൃഷിക്ക് മുൻതൂക്കം നൽകുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്തിൽ അവതരിപ്പിച്ച വൈസ് പ്രസിഡന്‍റ് വീട്ടിൽ കൃഷിയുടെ തിരക്കിലാണ്. എഴുപുന്ന പുത്തൻവേലിൽ ആർ. ജീവൻ സി.പി.എം അരൂർ ഏരിയ കമ്മിറ്റി അംഗവും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. രാഷ്ട്രീയപ്രവർത്തനത്തിെൻറയും ബ്ലോക്ക് പഞ്ചായത്തിെൻറ ഭരണപരമായ തിരക്കുകളുമുണ്ടെങ്കിലും അതിരാവിലെ ഉണർന്ന് രണ്ടുമണിക്കൂറെങ്കിലും കൃഷിജോലി ചെയ്തശേഷമാണ് മറ്റ് പ്രവർത്തനങ്ങളിലേക്ക് കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദധാരികൂടിയായ ഈ നേതാവ് ഇറങ്ങൂ. 11 സെന്‍റ് സ്ഥലം സ്വന്തമായുണ്ട്. അയൽപക്കത്തെ 40 സെന്‍റുകൂടി അനുവാദം വാങ്ങി കൃഷിചെയ്യുന്നു. വൈസ് പ്രസിഡന്‍റിനെ കാണാനെത്തുന്നവർ രാവിലെയെങ്കിൽ കൃഷിയിടത്തിലാകും കൂടിക്കാഴ്ച. പ്രശ്നങ്ങൾ കേൾക്കുന്നതും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതും കൃഷിയിടത്തിൽതന്നെ. ചീര, വെണ്ട, പയർ, തക്കാളി, വഴുതന, വാഴ എന്നിവയാണ് കൃഷി. തീർത്തും ജൈവ കൃഷിയാണ് നടത്തുന്നത്. പൊതുവേ കാർഷികോൽപന്നങ്ങൾ വിൽക്കാറില്ലെങ്കിലും കഴിഞ്ഞതവണ 5000 രൂപക്ക് ചീര വിറ്റിരുന്നു. ഭാര്യ രഞ്ജിതയും മകൻ വിസ്മയനും കൃഷിയിൽ സഹായികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.