ഉൾനാടൻ കായലുകളിൽ നിന്ന് പായൽ ഒഴിയുന്നില്ല
text_fieldsഅരൂർ: ഉൾനാടൻ കായലുകളിൽ നിന്ന് പായൽ ഒഴിയുന്നില്ല. വേമ്പനാട്ടു കായലിന്‍റെ മുകൾപ്പരപ്പിൽ നിന്ന് കുളവാഴ കൂട്ടങ്ങൾ ഒഴിഞ്ഞുമാറിയെങ്കിലും ചീഞ്ഞു താഴേക്കു അടിയുന്ന പായൽ മത്സ്യബന്ധനത്തിന് ഏറെ തടസം ഉണ്ടാക്കുകയാണ്. ഊന്നി വലകളിൽ കുരുങ്ങുന്ന പായൽ കൂട്ടം വലകളെയും ഊന്നികുറ്റികളെയും നശിപ്പിക്കുന്നു.
ഉൾനാടൻ കായലുകളിലേക്ക് ചേക്കേറിയ പായൽക്കൂട്ടങ്ങൾ ഇടത്തോടുകളിലും, വീതികുറഞ്ഞ കായലുകളിലും ഇടതൂർന്ന് വളരുകയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ മഴയും കടുത്ത വെയിലും പായൽ വളർച്ചയ്ക്ക് അനുകൂലമാണ്.
വെളുത്തുള്ളി, കുറുമ്പി,കുമ്പളങ്ങി, കാക്കത്തുരുത്ത് എന്നീ ഉൾനാടൻ കായലുകളിൽ തിങ്ങിനിറഞ്ഞു വളരുന്നപായൽ കൂട്ടങ്ങൾ കായലിന്‍റെ അടിത്തട്ടിലേക്ക് ഓക്സിജൻ കടത്തിവിടാതെ മത്സ്യസമ്പത്തിന് കടുത്ത നാശം ഉണ്ടാക്കുന്നു. മാത്രമല്ല കടത്തു വള്ളങ്ങളുടെ യാത്രയും,മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങളെയും പായൽ കൂട്ടങ്ങൾ നാശത്തിലാക്കും.
കോവിഡ് രോഗവ്യാപനം തഴുപ്പിലും കാക്കത്തുരുത്തിലും ഉണ്ടായിരുന്ന കായൽ വിനോദസഞ്ചാരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ കെട്ടുകൾ അഴിഞ്ഞു വിനോദസഞ്ചാരമേഖല ഉണർന്നു തുടങ്ങിയപ്പോഴാണ് പായൽ ശല്യം ഉൾനാടൻ ജല വിനോദസഞ്ചാരത്തെ യുംകടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.