കായലിനരികെ കണ്ണീര് കുടിച്ച്
text_fieldsഅരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ പ്രധാനപ്പെട്ടതാണ്. മത്സ്യക്ഷാമത്തിന് കാരണമാകുന്ന മലിനീകരണം, പായൽശല്യം, കായലിന്റെ ആഴക്കുറവ് ഇതെല്ലാം പരിഹരിക്കണം. കായൽ കൈയേറ്റം അവസാനിപ്പിക്കാൻ നടപടി വേണം. കായലിന്റെ ആഴം വർധിപ്പിക്കണം, തീരദേശ റോഡുകളുടെ നിർമാണം തുടങ്ങി ആവശ്യങ്ങൾ നിരവധി. തീരദേശ പരിപാലന നിയമത്തിന്റെ പിടിയിൽപെട്ട് ഗ്രാമവാസികൾ വീട് വെക്കാൻ കഷ്ടപ്പെടുന്നു. എല്ലാ പഞ്ചായത്തുകളിലും വെള്ളക്കെട്ട് പ്രശ്നമുണ്ട്.
• അരൂക്കുറ്റി-അരൂർ റോഡിന്റെ വീതി കൂട്ടണം.
• തുറവൂർ-പമ്പ പാത പൂർണമാകാൻ റോഡിന്റെ വീതി കൂട്ടണം.
• കുടിവെള്ളപ്രശ്നമുണ്ട്. വീടുകളുടെ മുകളിലുള്ള ടാങ്കുകളിലേക്ക് വെള്ളം കയറുന്നില്ല.
• മണ്ഡലത്തിൽ ആയിരം വീടില്ലാത്തവരുണ്ട്. ഭൂമിയില്ലാത്തവർ 100 പേരെങ്കിലും വരും.
• തുറവൂർ ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്.
• തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടങ്ങൾ പഴകിദ്രവിച്ചവ.
• അരൂക്കുറ്റി ഗവ. ആശുപത്രിക്ക് ഏക്കർകണക്കിന് സ്ഥലമുള്ളതിനാൽ വികസനസാധ്യതയുണ്ട്.
• സർക്കാർ സ്കൂളുകളിലെ പ്രധാന പോരായ്മ കളിസ്ഥലങ്ങളുടെ അഭാവമാണ്.
• സർക്കാർ കോളജ് യാഥാർഥ്യമായിട്ടില്ല. യു.ടി.ഐ മാനദണ്ഡത്തിൽ അരൂർ ഗവ. സ്കൂളിൽ കോളജ് പ്രവർത്തിക്കുന്നുവെങ്കിലും സൗകര്യമില്ല.
• പൊതുമാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ സ്ഥലമെടുത്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും നടപ്പായില്ല.
• കുത്തിയതോട്ടിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് കാലതാമസം നേരിടുന്നു
• വിവിധ പഞ്ചായത്തുകളിലെ സർക്കാർ ഓഫിസുകളുടെ സ്ഥിതി ദയനീയം. പ്രത്യേകിച്ച് വില്ലേജ് ഓഫിസുകളുടെ
• കോടികളുടെ വിനോദസഞ്ചാരപദ്ധതികൾ പലസ്ഥലത്തും പ്രയോജനമില്ലാതെ നശിക്കുന്നു. ആസൂത്രണ പിഴവാണ് കാരണം.
നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക് - കുടിവെള്ളം പ്രശ്നം തന്നെ
ചേർത്തല മണ്ഡലത്തിൽ കുടിവെള്ളമാണ് പ്രധാന പ്രശ്നം. രണ്ടു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ജപ്പാൻ ശുദ്ധജല വിതരണം കാര്യക്ഷമമല്ല. പലയിടത്തും പൈപ്പ് പൊട്ടുന്നു. കണ്ടെത്തി പരിഹരിക്കുമ്പോഴേക്ക് രണ്ടോ മൂന്നോ മാസം പിന്നിടുന്നു. അപ്പോഴേക്ക് വേറൊരു സ്ഥലത്ത് പൊട്ടിയിട്ടുണ്ടാകും. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മിക്ക ദിവസങ്ങളും പൈപ്പുകൾ പൊട്ടുന്നു. മുന്തിയ ഇനം പൈപ്പുകളും അനുബന്ധ സാധനങ്ങളും ഉപയോഗിച്ചാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഉണ്ടാകില്ല.
• എ.എസ് കനാൽ തീരത്തിന് ഇരുകരകളിലുമായി നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ട്. അവർക്ക് താമസ അവകാശവും വൈദ്യുതിയും നൽകിയെങ്കിലും വീടില്ല. ആധാരമില്ലാത്തതുകൊണ്ട് ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ ഇവർക്ക് നൽകാനാവില്ലെന്നാണ് അധികൃതർ പറയുന്നത്.
• പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുണ്ട്.
• മത്സ്യത്തൊഴിലാളികൾ ധാരാളമുള്ള തൈക്കൽ ആരോഗ്യകേന്ദ്രത്തിൽ നഴ്സുമാർ മാത്രമാണുള്ളത്.
• ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് സ്കൂളിന്റെ സ്ഥിതി ശോചനീയം. മൂന്ന് ഏക്കറോളം സ്ഥലമുള്ളിടത്ത് രണ്ടോ മൂന്നോ കെട്ടിടങ്ങളാണ് നല്ലതായി ഉള്ളത്. ബാക്കി തകർന്ന നിലയിൽ.
• എ.എസ് കനാലിൽ നീരൊഴുക്ക് ഇല്ലാത്തത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്നു. പല സ്ഥലങ്ങളിലും കനാൽ കൈയേറി.
• സർക്കാർ ഉടമസ്ഥതയിൽ പള്ളിപ്പുറത്ത് തുടങ്ങിയ മണലിഷ്ടിക ഫാക്ടറി പൂട്ടിയിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. അഞ്ച് ഏക്കറോളം സ്ഥലം കാടുകയറി നശിക്കുന്നു
• ഷി ടാക്സി, ഷി ലോഡ്ജ്, ഷി സൂപ്പർമാർക്കറ്റുകൾ എന്നിവയില്ല.
• എ.എസ് കനാലിന് വടക്കേ അറ്റത്ത് ടി.ബിക്കു സമീപം പെഡൽബോട്ടുകൾ എത്തിക്കുമെന്നത് പാഴ്വാക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.