നാടറിയിച്ച് ഘോഷയാത്ര
text_fieldsഅരൂർ: ജലോത്സവത്തിന്റെ വർണശബളമായ വിളംബരഘോഷ യാത്ര നടന്നു. ഘോഷയാത്ര വെള്ളിയാഴ്ച വൈകീട്ട് നാലിന് മാരിടൈം ബോർഡ് അംഗം അഡ്വ. എൻ.പി. ഷിബു ഉദ്ഘാടനം ചെയ്തു. അരൂർ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായലിൽ 27 ന് നടക്കുന്ന ജലോത്സവത്തിന് മുന്നോടിയായിട്ടാണ് വിളംബരഘോഷ യാത്ര നടത്തിയത്. അരൂർ പഞ്ചായത്തിന് സമീപമുള്ള മാനവീയം വേദിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
വാദ്യമേളങ്ങളുടെയും തെയ്യം, മഹാബലി, മുത്തുക്കുടകൾ, പുതുവസ്തങ്ങളണിഞ്ഞ അംഗനമാരുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നു നീങ്ങിയത്. ഘോഷയാത്ര അരൂർ ജലോത്സവം നടക്കുന്ന വേദിക്ക് സമീപം സമാപിച്ചു. ചെയർമാൻ ശ്രീശുകൻ, കൺവീനർ പി.വി. ഉദയൻ, ജനറൽ കൺവീനർ രതീഷ് ചന്ദ്രൻ, സഹരക്ഷാധികാരി പി.വി. അംബുജാക്ഷൻ എന്നിവർ നേതൃത്വം കൊടുത്തു.
കുട്ടികളുടെ ഫ്ലാഷ് മോബ്
അരൂർ: അരൂർ ബോട്ട് ക്ലബ് അവതരിപ്പിക്കുന്ന ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരമായ അരൂർ ജലോത്സവത്തിന് തുടക്കംകുറിച്ച് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആറ് കുട്ടികളാണ് പരിപാടി അവതരിപ്പിച്ചത്. അരൂർ മാനവീയത്തിലാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.
നൃത്തത്തിന്റെയും നാട്യത്തിന്റെയും അകമ്പടിയോടെയാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. അരൂർ പള്ളി, മുക്കം, ഇടക്കൊച്ചി, കുമ്പളം തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിച്ചു. ഈമാസം 27നാണ് ജലോത്സവം. അരൂർ വിനായകനും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. സംഘാടക സമിതി കൺവീനർ പി.വി. ഉദയൻ, ചെയർമാൻ ശീശുകൻ, സുനിൽകുമാർ ചെട്ടുതറ, രാഹുൽ സിദ്ധാർഥൻ, ഉണ്ണി ദിനേശൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.