അരൂർ വ്യവസായ കേന്ദ്രത്തിനരികിൽ കായൽ ൈകയേറ്റം തുടരുന്നു
text_fieldsഅരൂർ: അരൂരിൽ കായൽകൈയ്യേറ്റം പതിവാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണെന്ന് ആരോപണം. പഞ്ചായത്തിലെ 22ാം വാർഡിൽ വ്യവസായ കേന്ദ്രത്തിനരികിൽ ബ്രിസ്റ്റോൾ ബോട്ട് കമ്പനിക്കരികിലാണ് തുടർച്ചയായി കായൽ കയ്യേറ്റം. ഇതിനെതിരെ നിരവധി പരാതികൾ റവന്യൂ അധികൃതർക്ക് നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് അധികൃതർക്കെതിരെ നാട്ടുകാർ ആരോപണം ഉന്നയിക്കുന്നത്.
പട്ടാപ്പകൽ ടോറസ് ലോറികളിൽ ലോഡ് കണക്കിന് പൂഴിമണൽ അടിച്ചാണ് കായൽ നികത്തുന്നത്. കറച്ചു നാൾ മുമ്പ് കായൽ കയ്യേറ്റം പൊതുപ്രവർത്തകർ തടയുകയും വില്ലേജ് ഓഫിസറെ അറിയിച്ചതിനെ തുടർന്ന് കൈയേറ്റം നിർത്തി വെപ്പിച്ചതുമാണ്. എന്നാൽ, താമസിയാതെ കായൽ നികത്തലും കയ്യേറ്റം വീണ്ടും തുടങ്ങി. അധികൃതരുടെ ഒത്താശയോടെയാണ് കായൽ കയ്യേറ്റം നടക്കുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. തുടർച്ചയായ ഒഴിവുദിവസങ്ങൾ കണക്കാക്കിയാണ് നികത്തൽ തകൃതിയാക്കുന്നത്. കയ്യേറ്റത്തിനെതിരെ പരാതി നിലനിൽക്കെയാണ് പുതിയ കയ്യേറ്റം നടത്തുന്നത്. ഇനിയും ഏക്കർ കണക്കിന് കായൽ കയ്യേറാനാണ് നീക്കമെന്ന് പരിസരവാസികൾ പറയുന്നു. ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് കയ്യേറ്റമെന്നും ആരോപണമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.