ഇല്ലായ്മകൾക്കിടയിലും നേട്ടങ്ങളുമായി ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
text_fieldsഅരൂർ: ഒരു നൂറ്റാണ്ട് പിന്നിടുന്ന ചന്തിരൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഇല്ലായ്മകൾക്കിടയിലും നേട്ടങ്ങളുടെ നിറവിൽ. നാലുവർഷമായിട്ടും മൂത്രപ്പുര, ഇൻഡോർ ഓഡിറ്റോറിയം എന്നിവ പൂർത്തിയായിട്ടില്ല. എൽ.പി സ്കൂളിന് വേണ്ടി 16 മുറികളോടെ പണിഞ്ഞ കെട്ടിടം ഉടൻ പൊളിഞ്ഞു വീഴുന്ന തരത്തിലാണ് നിർമ്മിച്ചതെന്ന് പരാതിയുണ്ട്. 42 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി മറ്റൊന്ന് നിർമിക്കണമെന്ന ആവശ്യവും ഉയരുന്നു. സ്കൂൾ അടുക്കളയും ഉപയോഗശൂന്യമാണ്. ഈ വർഷവും അടുക്കളയുടെ പണി തീരുമെന്ന് രക്ഷിതാക്കൾക്ക് വിശ്വാസമില്ല. കുട്ടികൾക്ക് ഓടിക്കളിക്കാൻ സ്കൂൾ മുറ്റം, ഫുട്ബാൾഗ്രൗണ്ട്, ബാസ്ക്കറ്റ്ബാൾ, വോളിബാൾ കോർട്ടുകൾ എന്നിവയുമില്ല.
ചുരുങ്ങിയ സമയത്തിനിടെ മൂന്ന് ഹെഡ്മിസ്ട്രസുമാർ മാറിപ്പോയത് സ്കൂളിന്റെ നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. എന്നിട്ടും കൂട്ടായ പരിശ്രമം കൊണ്ട് എസ്എസ്എൽസിക്ക് അഭിമാനകരമായ വിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. 116 കുട്ടികളിൽ 115 പേർ വിജയിച്ചു.11 എ പ്ലസ് ഉണ്ടായിരുന്നു. വിജയിക്കാൻ കഴിയാതിരുന്ന കുട്ടിക്ക് ഒരു വിഷയത്തിൽ മാത്രമാണ് പരാജയം ഉണ്ടായത്. ഇപ്പോൾ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളിലെ ഉന്നതിയിലേക്ക് കൊണ്ടുവരുവാനുള്ള കഠിന പരിശ്രമം നടത്തുകയാണ്. ഒന്നാം ക്ലാസ് മുതൽ പത്തുവരെ 1200ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.