സഖാവ് ദേ പിന്നേം സ്ഥാനാർഥി
text_fieldsഅരൂരിൽ ഇപ്പോൾ സി.പി.എമ്മിൽ വിഭാഗീയതയില്ല; ഉള്ളത് പലജാതി കഴിവുകളുള്ള നേതാക്കൾക്ക് അണികൾ മാത്രം. അണികളുടെ എണ്ണത്തിനനുസരിച്ച് ഗ്രൂപ്പിെൻറ ബലം കൂടുമെന്നു മാത്രം. പഞ്ചായത്ത് ഭരണം ലഭിച്ചപ്പോഴും ഇത് പ്രകടമായിരുന്നു. ഉള്ള സി.പി.എം മെംബർമാർ ഭരണം നടത്തിയിരുന്നത് രണ്ടായിട്ടായിരുന്നു. മൂന്നാം തവണ തെരഞ്ഞെടുപ്പിനു നിൽക്കരുതെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം ഉണ്ടായിരുന്നു. എന്നാൽ, കഴിവുള്ള ചിലർ അതൊന്നും വകവച്ചില്ല. അവർ ലോക കമ്യൂണിസ്റ്റാണെന്നാണ് പാവം കുട്ടിസഖാക്കൾ പറയുന്നത്.
സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന ആഹ്വാനം കേട്ടാണ് അയാൾ ഉണർന്നത്. അന്ന് അയാളും ഒരു പാവപ്പെട്ട തൊഴിലാളിയായിരുന്നു. അയാൾ പാർട്ടിയിൽ ചേർന്നു. പാർട്ടിയെക്കുറിച്ച് അറിയാൻ വലിയ പുസ്തകങ്ങളുടെ പുറംചട്ടകൾ വായിച്ചുനോക്കി. നേതാക്കളുടെ പ്രസംഗങ്ങൾ കേട്ടു. ഒരു കാര്യം മനസ്സിലായി, മുതലാളിമാർ ബൂർഷ്വാസികളാണെന്ന്; വെറുക്കപ്പെടേണ്ടവരാണെന്ന്. പിന്നെ, വെച്ചടികയറ്റമായിരുന്നു. കഠിനാധ്വാനിയായ അയാൾ ക്രമേണ മുതലാളിയായി മാറി. അപ്പോഴേക്കും മുതലാളിമാരെ കൂടെക്കൂട്ടുന്ന പാർട്ടിയായി അധ്വാനവർഗത്തിെൻറ പാർട്ടി മാറിക്കഴിഞ്ഞു. ഇതിനകം രണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയാൾ മത്സരിച്ചു വിജയിച്ചു. മൂന്നാം തവണ മത്സരിക്കാൻ പാടില്ലെന്ന് പാർട്ടിയുടെ തീട്ടൂരമൊന്നും ഉന്നതങ്ങളിൽ പിടിപാടുള്ള ഈ സഖാവിനെ ബാധിച്ചില്ല. മേൽ കമ്മിറ്റികളിൽനിന്ന് സമ്മതം വന്നു. സഖാവ് ദേ പിന്നേം സ്ഥാനാർഥിക്കുപ്പായമണിഞ്ഞു.
പാർട്ടിയുടെ എല്ലാ നിയമങ്ങളും പാലിച്ച്, കമ്മിറ്റികൾതോറും അംഗീകാരം നേടി ഈ സഖാവ് മൂന്നാമതും സ്ഥാനാർഥിയാകാൻ തീരുമാനിക്കപ്പെടുന്നു. ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്ത പാവം സഖാക്കളുേണ്ടാ ഇത് വല്ലതും അറിയുന്നു.കെ.ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.