ഉയരപ്പാത നിർമാണം; ദേശീയപാതയിൽ വാഹനങ്ങൾ ഗണ്യമായി കുറഞ്ഞു
text_fieldsഅരൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ അരൂർ ക്ഷേത്രം കവല മുതൽ എറണാകുളത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡിന്റെ പടിഞ്ഞാറെ ഭാഗത്ത് അഞ്ചു ദിവസമായി റോഡ് നിർമാണം നടത്തുന്നതിനുവേണ്ടി ഗതാഗതം നിയന്ത്രിച്ചിരിക്കുകയായിരുന്നു.
വലിയ വാഹനങ്ങൾ കടക്കാതിരിക്കാൻ കർശനനിർദേശങ്ങളാണ് പൊലീസ് എറണാകുളം ജില്ലയിലും ആലപ്പുഴ ജില്ലയിലും നടത്തിയത്. എം.സി റോഡ് വഴിയും എ.സി റോഡ് വഴിയും വാഹനങ്ങൾ തിരിഞ്ഞു പോകുന്നതുകൊണ്ട് ഗതാഗതം ക്രമാതീതമായി കുറഞ്ഞു.എറണാകുളം ഭാഗത്തുനിന്ന് കിഴക്കൻ മേഖലയിലേക്ക് വാഹനങ്ങളെ തിരിച്ചുവിട്ടതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിച്ചു. നിയന്ത്രണം തുടരാൻ തന്നെയാണ് പൊലീസിന്റെ തീരുമാനമെന്ന് അറിയുന്നു.
ചൊവ്വാഴ്ച പണിപൂർത്തിയാക്കിയ ദേശീയപാതയിൽ ഗതാഗതം അനുവദിച്ചെങ്കിലും വാഹനത്തിരക്ക് ഒഴിവായി. റോഡ് തകർന്നു കിടന്നപ്പോൾ തകരാറിലായ സ്വകാര്യ ബസുകൾ ശരിയായി തിരിച്ചെത്തിയിട്ടില്ല. അരൂക്കുറ്റി, പള്ളിപ്പുറം ഭാഗങ്ങളിൽനിന്ന് അരൂരിലെ ദേശീയപാതയിലേക്ക് എത്തുന്ന വാഹനങ്ങൾ ഇപ്പോഴും ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു സഞ്ചരിച്ചതിനുശേഷം യൂടേൺ എടുത്താണ് വടക്കോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.