ഗതാഗതം സുഗമമാക്കാൻ ഒന്നും ചെയ്തില്ല; അരൂരിൽ കുട്ടികളും കുടുങ്ങും
text_fieldsഅരൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന സാഹചര്യത്തിൽ ഗതാഗതതടസ്സവും വെള്ളക്കെട്ടും റോഡപകടങ്ങളും വർധിക്കുകയാണ്. സ്കൂളുകൾ തുറക്കുന്ന ഇന്നുവരെ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തെ സുഗമമാക്കാൻ ഒരുക്കങ്ങളൊന്നും നടക്കാത്തത് രക്ഷിതാക്കളെയും കുട്ടികളെയും സ്കൂൾ അധികൃതരെയും ആശങ്കയിലാക്കുന്നു. പെരുമഴയിൽ കാൽനടയാത്ര അസാധ്യമായിതീർന്ന ദേശീയപാതയിലൂടെ എങ്ങനെ കുട്ടികളെ സ്കൂളിലയക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അരൂർ മുതൽ തുറവൂർ വരെ സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും അൺ എയ്ഡഡ് സ്കൂളുകളും നിരവധിയാണ്. അരൂർ മേഖലയിലെ സ്കൂളുകളിലെ ഉൾപ്പെടെ സമീപ പ്രദേശങ്ങളിലെയും നിരവധി സ്കൂൾ വാഹനങ്ങളാണ് ഈ ദേശീയപാതയിലൂടെ ഇന്നുമുതൽ സഞ്ചരിച്ചുതുടങ്ങുന്നത്. തടസ്സമില്ലാതെ സ്കൂൾ സമയത്ത് തന്നെ വാഹനങ്ങൾ സ്കൂളിലെത്തുന്നതിന് ഒരു സംവിധാനവും ഉണ്ടാക്കിയിട്ടില്ല.വിദ്യാഭ്യാസവകുപ്പോ ജില്ല ഭരണകൂടമോ സ്കൂൾ തുറക്കും മുമ്പ് ഇക്കാര്യങ്ങളിൽ ഒരുക്കങ്ങളോന്നും നടത്തിയില്ല.
സ്കൂളുകൾ തുറക്കും മുമ്പ് റോഡിലൂടെ നടക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉയരപ്പാത നിർമാണ കമ്പനി അധികൃതരുമായി ചർച്ചയും ചെയ്തു. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാമെന്നും കുട്ടികൾക്ക് സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കാം എന്നും അധികൃതർ സമ്മതിച്ചിട്ടുണ്ട്. മൂന്നു സ്കൂളുകൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന അരൂർ പള്ളിക്ക് സമീപമുള്ള ദേശീയപാത ഉയരപ്പാത നിർമാണത്തിന് വേണ്ടി കെട്ടിയടച്ചിരിക്കുന്നത് കുട്ടികളുടെ സഞ്ചാരത്തെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.