കോവിഡ് പ്രതിരോധം: കെൽട്രോൺ ഉപകരണത്തിന് വൻ ഡിമാൻഡ്
text_fieldsഅരൂർ: പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നിർമിച്ച അൾട്രാ വയലറ്റ് അണുനശീകരണ ഉപകരണത്തിന് ആവശ്യക്കാർ ഏറെ. ഫയലുകൾ, കത്തുകൾ, പുസ്തകങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ അൾട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കി അണുനശീകരണം നടത്താൻ കഴിയുന്നതാണ് ഉപകരണം.
ഓഫിസുകൾ, വ്യവസായസ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾപോലുള്ള ഇടങ്ങളിൽ സ്ഥാപിക്കുന്നതിന് ഏറെ പ്രയോജനകരമാണ്. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ഓഫിസുകളിൽ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.
എൻ.പി.ഒ.എൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെൽട്രോൺ വ്യവസായിക അടിസ്ഥാനത്തിൽ യു.വി. ബാഗേജ് ഡിസ്ഇൻഫെക്ടറുകളും മറ്റും നിർമിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളം, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം, കൊച്ചി കസ്റ്റംസ് ആസ്ഥാനം, സെൻട്രൽ എക്സൈസ് ഡിപ്പാർട്മെൻറ്, പെട്രോനെറ്റ് എൽ.എൻ.ജി എന്നിവിടങ്ങളിൽ കെൽട്രോൺ യു.വി ഡിസ്ഇൻഫെക്ടറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.