ഋഷികേശിെൻറ പണിപ്പുരയിൽ എന്തും രൂപപ്പെടും
text_fieldsഅരൂർ: ഋഷികേശ് മുഴുസമയവും പണിത്തിരക്കിലാണ്. പാഴ്വസ്തുക്കൾകൊണ്ട് നാനോ രൂപങ്ങൾ മെനയുകയാണ് ഈ കൊച്ചുമിടുക്കൻ.
കാർട്ടൂൺ കഥകളിലെ കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കുകയാണ് ഋഷികേശിന്റെ പ്രധാന വിനോദം. ദേശീയപാതക്ക് അരികിൽ അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിനുസമീപം തോട്ടങ്കര വീട്ടിൽ രഞ്ജിത്തിനെയും മിഷയുടെയും മകനാണ് ഒമ്പതുകാരനായ ഋഷികേശ്. ചെറുപ്പം മുതൽ ലോറിയും ബസും ദിനോസറും കമ്പ്യൂട്ടറും ടി.വിയുമെല്ലാം നിർമിക്കും.
പാഴ്വസ്തുക്കളും കടലാസും കാർഡ്ബോർഡ്, വാട്ടർ കളറും പശയും മറ്റുമാണ് അസംസ്കൃത വസ്തുക്കൾ. ഒന്നിനെ കണ്ടാൽ അത് പുനഃസൃഷ്ടിക്കാൻ മണിക്കൂറുകൾ ചെലവഴിക്കാൻ ഋഷികേശിന് മടിയില്ല. വലിയവയെക്കാൾ ചെറുരൂപങ്ങൾ സൃഷ്ടിക്കാനാണ് ഋഷികേശിന് കൗതുകം.
കോവിഡ് കാലത്ത് സ്കൂൾ പൂട്ടി വീട്ടിൽ ഇരുന്നപ്പോൾ ഋഷികേശിന്റെ സൃഷ്ടികൾ വീട് നിറഞ്ഞെന്ന് മാതാപിതാക്കൾ പറയുന്നു. കൂട്ടുകാർ വന്ന് കണ്ട് താൽപര്യത്തോടെ ആവശ്യപ്പെട്ടാൽ എന്തും നിർമിച്ച് കൊടുക്കാനും കൊച്ചുശിൽപിക്ക് മടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.