ദേവിയുടെ പരിശ്രമം വിജയംകണ്ടു; കൈപിടിയിലൊതുക്കി സിവിൽ സർവിസ്
text_fieldsഅരൂർ: പരാജയപ്പെട്ടുവെന്ന് കരുതി പരിശ്രമം നിർത്തരുതെന്നാണ് സിവിൽ സർവിസ് നേടിയ ദേവിയുടെ അഭിപ്രായം. മൂന്നാം തവണ നടത്തിയ പരിശ്രമത്തിലാണ് എഴുപുന്ന വല്ലേത്തോട് കിഴക്കേമുറിയിൽ കെ.പി. പ്രേമചന്ദ്രെൻറയും ഗീതയുടെയും മകൾ പി. ദേവി സിവിൽ സർവിസ് പരീക്ഷയിൽ 143ാം റാങ്ക് നേടിയത്. ആദ്യതവണ പരീക്ഷയിൽ പ്രിലിമിനറി കടന്നു.
രണ്ടാംതവണ പ്രിലിമിനറിയും പ്രധാനപരീക്ഷയും വിജയിച്ചെങ്കിലും അഭിമുഖ പരീക്ഷയിൽ മാർക്ക് കുറഞ്ഞു. നിശ്ചയദാർഢ്യം കൈവിടാതിരുന്ന ദേവി മൂന്നാംതവണ വിജയം കൈപിടിയിലൊതുക്കി.
പട്ടണക്കാട് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ പ്ലസ്ടു വിജയിച്ച ശേഷം, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ ബി.ടെക് നേടി. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിചെയ്യുമ്പോൾ സിവിൽ സർവിസ് പഠനം ജോലിക്കൊപ്പം കൊണ്ടുപോകാൻ കഴിയാതെ ജോലി രാജിവെച്ചു. അച്ഛൻ ജിയോടെക് കൺസ്ട്രക്ഷൻ കമ്പനിയിലെ റിട്ട: ഉദ്യോഗസ്ഥനാണ്. അമ്മ വിരമിച്ച പ്രഥമാധ്യാപികയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.