Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂർ-അരൂക്കുറ്റി റോഡിൽ...

അരൂർ-അരൂക്കുറ്റി റോഡിൽ തീരാദുരിതം; കവചിത വാഹനം തകരാറിലായി, മണിക്കൂറുകൾ ഗതാഗതക്കുരുക്ക്​

text_fields
bookmark_border
traffic
cancel
camera_alt

അ​രൂ​ക്കു​റ്റി റോ​ഡി​ലേ​ക്ക് ക​യ​റാ​നാ​കാ​തെ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ 

അ​രൂ​ർ: അ​രൂ​ർ-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ വ​ട്ട​ക്കേ​രി റോ​ഡ് ക​ട​ന്നു​വ​രു​ന്ന ഭാ​ഗ​ത്ത് ക​വ​ചി​ത വാ​ഹ​നം കേ​ടാ​യ​ത് ഗ​താ​ഗ​ത​ത​ട​സ്സ​ത്തി​ന്​ ഇ​ട​യാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പൊ​ലീ​സെ​ത്തി വാ​ഹ​നം സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നെ​ടു​ത്ത സ​മ​യം​കൊ​ണ്ട് അ​രൂ​ക്കു​റ്റി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു. പൊ​ലീ​സ് ഗ​താ​ഗ​തം പു​നഃ​ക്ര​മീ​ക​രി​ച്ചെ​ങ്കി​ലും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ഇ​ട​യാ​ക്കി.

അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ൽ ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​രൂ​ർ-​അ​രൂ​ക്കു​റ്റി റോ​ഡി​ലൂ​ടെ​യാ​ണ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​ത്.

ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ഗ്യാ​സ് ടാ​ങ്ക​റു​ക​ൾ എ​ന്നി​വ ഇ​ടു​ങ്ങി​യ റോ​ഡി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. അ​രൂ​ക്കു​റ്റി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കാ​യ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ചെ​റി​യ റോ​ഡു​ക​ളി​ലേ​ക്ക് ടൂ​വീ​ല​റു​ക​ൾ ഉ​ൾ​പ്പെ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത് ചെ​റു​റോ​ഡു​ക​ളെ​യും സ്തം​ഭി​പ്പി​ച്ചു.

അ​രൂ​ക്കു​റ്റി റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​താ​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​നി​ര നി​ശ്ച​ല​മാ​യി. വ​ട​ക്കോ​ട്ട് കു​മ്പ​ളം ടോ​ൾ​വ​രെ വാ​ഹ​ന​നി​ര നീ​ണ്ടു. അ​രൂ​ർ ക്ഷേ​ത്രം മു​ത​ൽ അ​രൂ​ക്കു​റ്റി പാ​ലം വ​രെ വ​ള​വും തി​രി​വു​മു​ള്ള ഇ​ടു​ങ്ങി​യ റോ​ഡാ​ണ്.

ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളും ഗ്യാ​സ് നി​റ​ച്ച സി​ലി​ണ്ട​ർ ലോ​റി​ക​ളും വ​ള​ഞ്ഞു തി​രി​ഞ്ഞ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്. അ​രൂ​ക്കു​റ്റി ഭാ​ഗ​ത്തു​നി​ന്ന് എ​ട്ടു​മ​ണി​യോ​ടെ ഗ​താ​ഗ​തം വ​ർ​ധി​ച്ച​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കു​രു​ക്കി​ലാ​ക്കി.

അ​രൂ​ർ മേ​ഖ​ല​യി​ലെ ഒ​മ്പ​തോ​ളം സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. എ​ന്നാ​ൽ, അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന പ​ല സ്കൂ​ളു​ക​ളി​ലെ​യും വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​ക​ളു​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. 12ഓ​ടെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ചെ​റു​താ​യി​ട്ടെ​ങ്കി​ലും അ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

രാ​വി​ലെ ഏ​ഴു മു​ത​ൽ 10 വ​രെ​യെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ത​ട​യ​ണ​മെ​ന്ന് ക​ല​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ളോ​ട് സ​മ​ര സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല.

ദേശീയപാത പുനര്‍നിര്‍മാണം: ഗതാഗത തടസ്സം ഇന്നും തുടരും

അ​രൂ​ര്‍: ഉ​യ​ര​പ്പാ​ത നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രൂ​ര്‍ അ​മ്പ​ലം മു​ത​ല്‍ തു​റ​വൂ​ര്‍വ​രെ ഏ​ര്‍പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത ത​ട​സ്സം ശ​നി​യാ​ഴ്ച​യും തു​ട​രും. ബ്ലാ​ക്ക് സ്‌​പോ​ട്ടാ​യി ആ​ദ്യം ക​ണ്ടെ​ത്തി​യ മൂ​ന്നി​ട​ത്ത്​ പു​റ​മെ ത​ക​ര്‍ന്ന മ​റ്റ് ര​ണ്ടി​ടം​കൂ​ടി കോ​ണ്‍ക്രീ​റ്റ് ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് ശ​നി​യാ​ഴ്ച​യും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഈ ​ര​ണ്ടി​ട​ത്ത്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സെ​റ്റാ​കു​ന്ന ഡ്രൈ​ലീ​ന്‍ കോ​ണ്‍ക്രീ​റ്റി​ങ് ന​ട​ത്തി​യ​ത്. ഇ​തോ​ടെ പാ​ത​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്ത് കോ​ണ്‍ക്രീ​റ്റ് ചെ​യ്​​ത ദൂ​രം ഒ​രു കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ടു. ക​ല​ക്ട​റു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്.

എ​ന്നാ​ല്‍, അ​വ​ധി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ക​ഴി​ഞ്ഞ് മാ​ത്ര​മേ ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​കൂ എ​ന്നാണ്​ അറിയുന്നത്. പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ള്‍ക്ക് മൂ​ന്ന് ദി​നം അ​വ​ധി ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച അ​വ​ധി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. പ്ര​വൃ​ത്തി ദി​ന​മാ​യ​തി​നാ​ല്‍ ശ​നി​യാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrafficAlappuzha NewsRoad
News Summary - difficult on Aroor-Arukutty road- vehicle breaks down- causing traffic jam for hours
Next Story