ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: മുന്നണി സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി
text_fieldsഅരൂർ : ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്നണി സ്ഥാനാർത്ഥികൾ അണിനിരന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ കെ. ഉമേശനെ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പു രംഗം സജീവമായി. 1995 ൽ ചമ്മനാട് ഡിവിഷനിൽ നിന്നും 2000 ത്തിൽ എഴുപുന്ന ഡിവിഷനിൽ നിന്നുംപട്ടണക്കാട് ബ്ലോക്ക്പഞ്ചായത്തിലേക്കും,ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ്പ്രസിഡന്റായും 2010 അരുർ ഡിവിഷനിൽ നിന്നും ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.ഉമേശൻ അരുർ ഡിവിഷനിൽനിന്നും ഒരിക്കൽക്കൂടി മത്സരിക്കുകയാണ്. അരുർ എഴുപുന്ന കുത്തിയതോട്, കോടംതുരുത്ത് തുറവൂർ ഗ്രാമപഞ്ചായത്തുകളിലെ 52വാർഡുകൾ ഉൾകൊള്ളുന്നതാണ് അരുർ ഡിവിഷൻ. എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ അനന്തു രമേശിനെ മൂന്നു ദിവസങ്ങൾക്കു മുമ്പേ കളത്തിലിറക്കാൻ എൽഡിഎഫിന് കഴിഞ്ഞു.അതുകൊണ്ട് പ്രചാരണത്തിൽ ഒരുപടി മുന്നിലെത്താൻ എൽഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞിട്ടുണ്ട്.
ഡിവിഷനിലെ മുഴുവൻ പ്രദേശങ്ങളിലും ഓടിയെത്താനുള്ള ശ്രമത്തിലാണ് അനന്തു രമേശ്. സിപിഎമ്മിന് സമ്മേളനകാലമാ യതുകൊണ്ട് തെരഞ്ഞെടുപ്പ് രംഗത്തും ഉഷാറായിരിക്കും എന്ന് നേതാക്കൾ പറയുന്നു. അരൂർ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ സ്ഥാനാർത്ഥി അനന്തു രമേശന് കെട്ടിവെക്കാനുളള തുക ബാലസംഘം അരൂർ ഏരിയാ കമ്മിറ്റി നൽകി. പ്രസിഡൻ്റ് അതുൽ കൃഷ്ണ തുക കൈമാറി.ബാലസംഘം ജില്ലാ ജോയിൻ്റ് കൺവീനർ സുമതി രാജൻ, ഏരിയാ കൺവീനർ കെ ഡി ഉദയപ്പൻ, എൻ മാധവൻ എന്നിവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് എൻഡിഎ സ്ഥാനാർഥി കെ.എം മണിലാലിന്റെ മുഖ്യതെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡന്റ്മായ എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.മണിലാലും ഒന്നും തിരഞ്ഞെടുക്കാൻ രംഗത്ത് സജീവമാണ്.
ചിത്രങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമേശൻ എൽഡിഎഫ് സ്ഥാനാർത്ഥി ഥി അനന്തു രമേശ് ശ നാലു കുളങ്ങര ക്ഷേത്രത്തിൽ പ്രചാരണത്തിൽ എൻഡിഎ സ്ഥാനാർഥി ഥി മണിലാൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.