ലഹരി മാഫിയ അരൂരിൽ പിടിമുറുക്കുന്നു
text_fieldsഅരൂർ: ലഹരി മാഫിയ അരൂർ മേഖലയിൽ പിടിമുറുക്കുന്നു. പുകയില ഉൽപന്നങ്ങളുമായി നാൽവർ സംഘത്തെ കഴിഞ്ഞ ദിവസം കുത്തിയതോട് െപാലീസ് പിടികൂടിയിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിൽക്കുന്നത് തദ്ദേശീയരായ ഏജൻറുമാരാണ്. രഹസ്യമായ ഇത്തരം ഏർപ്പാടുകൾ കോവിഡുകാലത്ത് തകൃതിയായി നടന്നിരുന്നു. ലൈസൻസുള്ള കള്ളുഷാപ്പുകൾ നിരവധി പ്രവർത്തിക്കുേമ്പാഴും അനധികൃത കച്ചവടം തകൃതിയാണ്. കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം അഭ്യസ്തവിദ്യരായ ചില യുവാക്കൾ മുഖ്യ തൊഴിലാക്കിയിരിക്കുകയാണ്.
നാർകോട്ടിക് കേസുകൾ കൈകാര്യം ചെയ്യാൻ നേരേത്ത അരൂർ പൊലീസിൽ പ്രത്യേക സെൽ രൂപവത്കരിച്ചു പ്രവർത്തിച്ചിരുന്നു. അന്തർ സംസ്ഥാനങ്ങളിലേക്ക് വരെ നീണ്ട അന്വേഷണത്തിൽ ചില ഉന്നതരുടെ മക്കൾവരെ അറസ്റ്റിലായ സംഭവമുണ്ടായി. തെരഞ്ഞെടുപ്പുകാലത്ത് ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ് വർധിച്ചുവരുന്ന ലഹരി ഉപയോഗമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.