അരൂരിൽ മത്സ്യബന്ധന വിവാദം വരെ തെരഞ്ഞെടുപ്പ് വിഷയം
text_fieldsഅരൂർ (ആലപ്പുഴ): അരൂരിൽ കോവിഡ് മുതൽ ആഴക്കടലിലെ മീൻപിടിത്തം വരെ തെരഞ്ഞെടുപ്പ് വിഷയമാകും. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് മുതൽ അരൂരിലെ മണ്ണ് രാഷ്ട്രീയ ചൂടിലാണ്. എ.എം. ആരിഫ് വിജയത്തിെൻറ ഹാട്രിക് നേടി നിൽക്കുമ്പോഴാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം ആരിഫിനെ ഇറക്കുന്നത്. ആ പരീക്ഷണം വിജയിച്ചു.
മറ്റെല്ലായിടത്തും പരാജയപ്പെട്ടപ്പോഴും പരീക്ഷണം വിജയമായത് അരൂരിൽ മാത്രം. ആരിഫ് അരൂരിനെ വിട്ടപ്പോൾ അരൂർ ഇടതിനെ വിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ കഴിയാതെപോയ ഷാനിമോൾ ഉസ്മാനെ നിയമസഭയിലേക്ക് പറഞ്ഞുവിട്ട് അരൂർ കടം തീർത്തു. പിന്നീട് വന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പംനിന്ന് അരൂർ മണ്ഡലം ചുവപ്പിന് ഒപ്പമെന്ന് തെളിയിച്ചു. അരൂരിൽ ആദ്യം ചർച്ചയാകുക വികസനമാകും. വികസനകാര്യങ്ങളിൽ സർക്കാർ, അരൂരിനെ പരിഗണിച്ചില്ലെന്ന പരാതിയും പ്രതിഷേധവും നിലവിലെ എം.എൽ.എ ഷാനിമോൾക്ക് തന്നെയുള്ളപ്പോൾ പ്രത്യേകിച്ചും.
മണ്ഡലത്തിൽ തുടങ്ങി െവച്ചതും പൂർത്തിയാക്കാത്തതുമായ വിനോദസഞ്ചാര പദ്ധതികൾ പുതിയ കാലഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ പദ്ധതി തയാറാക്കേണ്ടതുണ്ട്. മത്സ്യസംസ്കരണ കയറ്റുമതി മേഖലയായ അരൂർ മണ്ഡലത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിലെ പുതിയ വിവാദങ്ങളും ചർച്ചയാകും.
കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കലക്ടറേറ്റില്‍ ആരംഭിച്ചു. കലക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജെ. മോബി എന്നിവര്‍ പങ്കെടുത്തു. ടോൾ ഫ്രീ നമ്പർ 1950.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.