ഉയരപ്പാത: സുരക്ഷിത യാത്രയൊരുക്കാൻ നാട്ടുകാരിറങ്ങി
text_fieldsഅരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതം തുടരുമ്പോള്‍ നാട്ടുകാര്‍ തന്നെ സുരക്ഷിത യാത്രയൊരുക്കാൻ റോഡിലിറങ്ങി.
വ്യാഴാഴ്ച രാവിലെ സ്കൂളുകള്‍ക്ക് സമീപമുള്ള ചളിവെള്ളകെട്ടുകള്ക്ക് മുന്നില്‍ അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചു. പിന്നാലെ, ഇടത് വശത്തുകൂടെ അമിതവേഗത്തില്‍ മറികടന്നുപോകുന്ന വാഹനങ്ങള്‍ തടഞ്ഞ് മുന്നറിയിപ്പ് നല്കി. ഇതില്‍ സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകളും ഓട്ടോറിക്ഷകളും വിവധ ചരക്കുവാഹനങ്ങളും ഉൾപ്പെടും.
വൈകുന്നേരം ചന്തിരൂരിലെ ഗതാഗതക്കുരുക്ക് മറികടക്കാന്‍ പഴയ എന്‍.എച്ച് വഴി അമിത വേഗത്തില്‍ വന്ന വാഹനങ്ങളെല്ലാം തടഞ്ഞ് ജനകീയ സമിതി പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാര്‍ക്ക് നിർദേശം നല്കി. പലപ്പോഴും വരിതെറ്റിച്ച് ഇടതുഭാഗത്തുകൂടി കയറിവരുന്ന വാഹനങ്ങളാണ് അനാവശ്യ കുരുക്കുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡരികിലെ ചെളിക്കെട്ടിലൂടെ ഇത്തരം വാഹനങ്ങള്‍ പായുമ്പോള്‍ കാല്‍നടയാത്രക്കാരുടെ വസ്ത്രങ്ങളിലും ദേഹത്തും ചളി തെറിക്കുന്ന അവസ്ഥയുമുണ്ട്. വ്യാഴാഴ്ച പൊതുവേ മഴയൊഴിഞ്ഞ് നിന്നിരുന്നു. ഇതോടെ ചളിയുണങ്ങിയ ഇടങ്ങളിലെ പൊടിക്കാറ്റ് പ്രദേശവാസികള്‍ക്ക് ദുരിതമായി.
സാമൂഹിക മാധ്യമകൂട്ടായ്മകളിലൂടെ രൂപം കൊണ്ട ജനകീയ സമിതികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നത് ഒരുപരിധിവരെ ദുരിതയാത്രയുടെ ആഘാതം ചെറുതായെങ്കിലും കുറച്ചിട്ടുണ്ട്. തുടര്‍ച്ചയായ പ്രതിഷേധങ്ങളെ തുടര്‍ന്നും ഹൈക്കോടതിയുടെ അടക്കം ഇടപെടലിനെ തുടര്‍ന്നും ദേശീയപാതയോരങ്ങളില്‍ ഒന്നര മീറ്റർ വീതിയുള്ള നടപ്പാത നിര്‍മിച്ചിട്ടുണ്ട്.
പക്ഷെ ഇത്തരം പാതകളിലൂടെ സഞ്ചരിക്കേണ്ട കാല്‍നടക്കാര്‍ക്ക് വില്ലനായി വാഹനങ്ങള്‍ കയറ്റിപ്പോകുന്നത് മറ്റൊരു പ്രശ്നമാണ്. ഇൗ സാഹചര്യത്തിലാണ് പൊതുജനം പലയിടത്തും ഇടപെട്ട് തുടങ്ങിയത്.
കുണ്ടന്നൂർ- തേവരപ്പാലം ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ -തേവരപ്പാലം വെള്ളിയാഴ്ച രാത്രി 11 മുതൽ അടച്ചിടുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി 11 മുതൽ തേവര-കുണ്ടന്നൂർ പാലത്തിലേക്ക് ഒരു വാഹനവും വിടില്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി എം.ജി റോഡിൽ പ്രവേശിച്ച് പള്ളിമുക്ക് ജങ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിച്ച് വൈറ്റില വഴി പോകണം.
ഇടക്കൊച്ചി ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി എൻ.എച്ച് 966 ബിയിൽ പ്രവേശിച്ച് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജങ്ഷനിലെത്തി പണ്ഡിറ്റ് കറുപ്പൻ റോഡ് വഴി എം.ജി റോഡിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിക്കണം.
തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗത്തുനിന്ന് പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിലെത്തി എം.ജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.