പാലം വന്നില്ലെങ്കിലും കായൽ കടന്ന് കാക്കത്തുരുത്തുകാർ വോട്ട് ചെയ്യും
text_fieldsഅരൂർ: കാക്കത്തുരുത്ത് നിവാസികൾക്ക് വോട്ട് ചെയ്യാൻ ഇക്കുറിയും കായൽ കടക്കണം. ശേഷം വീണ്ടും രണ്ടു കി.മീറ്റർ നടക്കണം. അല്ലെങ്കിൽ കാശുമുടക്കി ഓട്ടോയിൽ കയറണം. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കായൽ തുരത്തായ കാക്കത്തുരുത്തിലെ വോട്ടുകൾ ശരിക്കും 'വില'യുള്ളതാണ്. പേക്ഷ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഈ ചെലവ് മുഴുവൻ വഹിക്കാൻ ദ്വീപ് നിവാസികൾ വിധിക്കപ്പെട്ടിരിക്കുന്നു.
ഒമ്പതാം വാർഡിെൻറ പകുതി ഭാഗവും ദ്വീപിലാണ്. 212 വീടുകളിലായി 640 വോട്ടുകളുണ്ട്. ഏകദേശം മൂന്ന് കി.മീ. നീളവും ഒന്നര കി.മീ. വീതിയുമുള്ള ദ്വീപിൽനിന്ന് രണ്ട് കി.മീ. അകലെയുള്ള എൻ.എസ്.എൽ.പി സ്കൂളിൽ എത്തി വേണം വോട്ടുചെയ്യാൻ. ദ്വീപിൽ ഒരു പോളിങ് സ്റ്റേഷൻ അനുവദിക്കണമെന്ന് ദ്വീപ് നിവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. െതരഞ്ഞെടുപ്പ് കഴിയുമ്പോൾ ജനപ്രതിനിധികൾ പതിവുപോലെ ഇക്കാര്യം മറക്കാറാണ് പതിവ്.
കെ.ആർ. അശോകൻഎല്ലാ കഷ്ടപ്പാടുകൾക്കും പരിഹാരമായി നിർേദശിക്കപ്പെട്ട പാലം ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ തുരുത്ത് നിവാസികൾ കൈവെടിഞ്ഞിട്ടില്ല . പരിഭവം ഉള്ളിലൊതുക്കി അവർ വീണ്ടും ചൊവ്വാഴ്ച പോളിങ് സ്റ്റേഷനിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.