അസാധാരണ വേലിയേറ്റം അരൂർ തീരമേഖലയുടെ നിത്യദുരിതം
text_fieldsഅരൂർ: മണ്ഡലത്തിലെ അസാധാരണ വെള്ളപ്പൊക്കം തീരമേഖലയുടെ നിത്യദുരിതം. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന, അരൂർ എന്നീ 10 പഞ്ചായത്തും സ്ഥിതിചെയ്യുന്നത് വേമ്പനാട്ട് കായലിെൻറയോ മറ്റ് കൈവഴി കായലുകളുടെയോ തീരങ്ങളിലാണ്.
മാസങ്ങളായി തുടരുന്ന അസാധാരണ വേലിയേറ്റം തീരമേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
സാധാരണ വേലിയിറക്കത്തിൽ വെള്ളമൊഴിയേണ്ടതാണ്. എന്നാൽ, അസാധാരണ വേലിയേറ്റത്തിൽ ഉയരുന്ന വെള്ളം ഒഴിഞ്ഞുപോകുന്നിെല്ലന്നാണ് തീരവാസികൾ പറയുന്നത്. ഉപ്പുവെള്ളം കെട്ടിനിർത്തുന്ന മത്സ്യപാടങ്ങൾക്ക് അരികിലെ വീടുകൾ തുടർച്ചയായി വെള്ളക്കെട്ടിലാണ്. കടലിലെ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് പഴമക്കാർ പറയുന്നു. എന്നാൽ, ശാസ്ത്രീയപഠനങ്ങളൊന്നും നടത്താൻ സർക്കാർ തയാറായിട്ടില്ല. വിഷയം പ്രാദേശികമായി പരിഹരിക്കാൻ കഴിയാത്തതാണെന്നാണ് പഞ്ചായത്ത് ഭരണസമിതികളുടെ നിലപാട്.
അരൂക്കുറ്റി മുതൽ പള്ളിപ്പുറം വരെയുള്ള കിഴക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഇടതുസംഘടന ധനമന്ത്രി തോമസ് ഐസക്കിനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ച് 100കോടി ഇതിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. അരൂർ മുതൽ തുറവൂർ വരെയുള്ള പടിഞ്ഞാറൻ മേഖലയിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ വെള്ളപ്പൊക്കത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പഠനം നടത്തി.
കായൽത്തീരങ്ങളിലെ കൽക്കെട്ടും കായലിൽ അടിഞ്ഞുകൂടിയ ഏക്കൽ നീക്കം ചെയ്യലും തീരദേശ റോഡ് നിർമാണവുമാണ് പരിഹാരമാർഗമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തീരമേഖലയിലെ ജനം മുഖ്യവിഷയമായി അരൂർ മണ്ഡലത്തിൽ ഉയർത്തിക്കാട്ടുന്നത് അസാധാരണ വേലിയേറ്റവും അതിെൻറ പരിഹാരത്തിന് സർക്കാർ ഇടപെടലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.