ഇല്ലായ്മകളോട് പെരുതി അയന ഡോക്ടറായി
text_fieldsഅരൂർ: ഇല്ലായ്മകളോട് മല്ലടിച്ച് അയന ഡോക്ടറായി. 80ശതമാനം മാർക്കോടെയാണ് എം.ബി.ബി.എസ് വിജയിച്ചത്. അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ കായിലിത്തറ അനിൽ -ലൈജ ദമ്പതികളുടെ മകളാണ്. അരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് അനിൽ.
മകളെ ഡോക്ടറാക്കാൻ വലിയ സാമ്പത്തിക ക്ലേശങ്ങൾ സഹിക്കേണ്ടി വന്നു. പലപ്പോഴും ഫീസടക്കാനും മറ്റും നെട്ടോട്ടം ഓടേണ്ടി വന്നെങ്കിലും മകൾ ഡോക്ടർ ആയതോടെ ഏറെ സന്തോഷമായെന്ന് അനിലും ഭാര്യ ലൈജയും പറഞ്ഞു. ഹൗസ് സർജൻസിക്കു ശേഷം പി.ജി പഠനം തുടരാനാണ് അയനയുടെ ആഗ്രഹം. എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു അയനയുടെ പ്ലസ്ടു പഠനം. എം.ബി.ബി.എസ് പഠനം തിരുവനന്തപുരം കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിലും. സഹോദരൻ: ആകാശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.