ഉയരപ്പാത നിർമാണം; ദേശീയപാതയില്‍ ‘പൊടിപൂരം’
text_fieldsഅരൂര്‍: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ യാത്രികര്‍ക്കും നാട്ടുകാർക്കും ദുരിതമായി പൊടിഉയരുന്നു. മഴയൊഴിഞ്ഞതോടെ കെട്ടിക്കിടന്ന ചളിവെള്ളം ഉണങ്ങിയതോടെയാണ് വാഹനങ്ങള്‍ തമ്മില്‍ കാണാന്‍ കഴിയാത്ത വിധത്തിൽ പൊടി ഉയരുന്നത്. പൊടിശല്യം ഒഴിവാക്കാന്‍ റോഡ് നനക്കുമെന്ന് നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നടക്കുന്നില്ല.
പലയിടത്തും കടക്കാരും വീട്ടുകാരുമൊക്കെയാണ് റോഡിൽ വെളളം തളിക്കുന്നത്. എന്നാല്‍ നിരന്തരം വാഹനങ്ങളോടുന്നതിനാലും വെയില് തെളിഞ്ഞതും കാരണം നനക്കുന്നയിടം കുറച്ച് സമയത്തിനുള്ളിൽ ഉണങ്ങുന്ന സ്ഥിതിയാണ്. പൊടി ഏറെയും ഇരുചക്രവാഹനയാത്രികരേയും കാൽനടക്കാരെയുമാണ് വലക്കുന്നത്.
സിമന്റ് പൊടിയും പൈലിങ്ങിന് ഉപയോഗിക്കുന്ന ദ്രാവകവും അടങ്ങിയ പൊടിയായതിനാല്‍ പലര്‍ക്കും കണ്ണിന് അലര്‍ജി അനുഭവപ്പെടുന്നുണ്ട്. നിർമാണ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ ദേശീയ പാതക്കരികിലെ വീട്ടുകാർ അടച്ചുപൂട്ടിയാണ് അകത്തിരിക്കുന്നത്. പാതക്ക് ഇരുവശവുമുള്ള തട്ടുകടകളടക്കം ഭൂരിഭാഗം ഭക്ഷണശാലകളും മറ്റ് കടകളും പൊടി കാരണം പൂട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.