ഉയരപ്പാത നിര്‍മാണം; ദേശീയപാതയിൽ ടൈല്‍ വിരിക്കലിൽ മെല്ലെപ്പോക്ക്
text_fieldsഅരൂര്‍: അരൂർ-തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന അരൂര്‍ ദേശീയപാതയിലെ അരൂർ ക്ഷേത്രം മുതൽ ബൈപാസ് ജങ്ഷന് വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്ത് ടൈല്‍ വിരിക്കുന്ന ജോലികള്‍ ഇഴയുന്നു. വീതി പോരാന്നും പരാതി ഉയരുന്നു. ഇപ്പോൾ മൂന്നര മീറ്റർമാത്രം വീതിയിലാണ് ടൈൽ വിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച ടൈൽ വിരിക്കൽ അരൂർ ഗവ. ആശുപത്രിക്ക് സമീപം വരെയാണ് എത്തിയത്. പടിഞ്ഞാറെ പാതയില്‍ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയാണ് നിർമാണ പ്രവൃത്തി നടക്കുന്നത്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും തിരക്കേറിയ ഈ ഭാഗത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകണമെന്നാണ് ജനകീയ സമിതികളുടെ ആവശ്യം.
, നിലവില്‍ 3.5 മീറ്റര്‍ വീതിയില്‍ മാത്രമാണ് കട്ടവിരിക്കുന്നത്. ഒരുവരി ഗതാഗതം മാത്രം സാധ്യമാക്കുക എന്ന കരാര്‍ കമ്പിനിയുടെ ഗൂഢലക്ഷ്യം വീണ്ടും ഗതാഗതക്കുരുക്കിലാക്കുമെന്ന് യാത്രികരും സമരസമിതി നേതാക്കളും പറയുന്നു. അതിനാല്‍ സമരസമിതി നേതാക്കൾ വിഷയം വെള്ളിയാഴ്ച കലക്ടറെ അറിയിച്ചു. തിങ്കളാഴ്ച മന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാമെന്ന ഉറപ്പാണ് കലക്ടര്‍ നല്‍കിയത്.
അരൂർ ക്ഷേത്രം മുതല്‍, അരൂര്‍ വ്യാപാരഭവന് എതിര് ഭാഗം വരെയെങ്കിലും ഏഴ് മീറ്ററില്‍ ടൈല്‍ വിരിക്കണമെന്ന് അരൂര്‍-തുറവൂര്‍ ജനകീയ സമിതി ചെയര്മാന് അജിത് കുമാർ പറഞ്ഞു. ഇതേ സ്ഥലത്ത് പാതയുടെ കിഴക്ക് ഭാഗം വീതിയിൽ ടൈൽ വിരിച്ചതുകൊണ്ടാണ് ഗതാഗതം രണ്ടുവരി അനുവദിക്കാൻ കഴിഞ്ഞതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പടിഞ്ഞാറ് പാതയില്‍ ഏഴു മീറ്റർ വീതിയില്‍ ടൈല്‍ വിരിച്ചില്ലെങ്കില്‍, ഗതാഗതം അനുവദിക്കുമ്പോൾ വലിയ വാഹനങ്ങള്‍ ഇടതുഭാഗത്തുകൂടെ കയറി ഇട്ട ടൈലുകള്‍ കൂടി തകരുന്ന സ്ഥിതിയുണ്ടാവും. മന്ത്രിയുടെ യോഗം കഴിയുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രികര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.