ബി.ജെ.പി ഭരണം തുടർന്നാൽ ഫെഡറൽ സംവിധാനം തകരും
text_fieldsഅരൂർ: ബി.ജെ.പി കേന്ദ്രത്തിൽ അധികാരം തുടർന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷമായ ഫെഡറൽ സംവിധാനം പൂർണമായി അവസാനിക്കും. അധികാര കേന്ദ്രീകരണമാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. അങ്ങനെ സംഭവിച്ചാൽ രാജ്യം വലിയ വില നൽകേണ്ടിവരും. അധികാര കേന്ദ്രീകരണവും അതിനെ തുടർന്നുണ്ടാകുന്ന ജനാധിപത്യ ധ്വംസനവും രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വെല്ലുവിളിയാകും.
കോൺഗ്രസ് ഇതുപോലെ അധികാര കേന്ദ്രീകരണം നടത്തിയതാണ് അടിയന്തരാവസ്ഥയിലേക്ക് എത്തിച്ചത്. എവിടെയൊക്കെ അധികാരം കേന്ദ്രീകരിച്ചിട്ടുണ്ടോ അവിടെയെല്ലാം അധികാരം അധികാരികളെ മത്തുപിടിപ്പിച്ചിട്ടുണ്ട്. ഇത്തവണയും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയാൽ ബി.ജെ.പി എന്തും കാണിക്കും. ഇതൊരു ഭയമാണ്. ഈ ഭയം തെരഞ്ഞെടുപ്പിനെ വളരെ നിർണായകമാക്കുന്നു. ജനാധിപത്യം നിലനിൽക്കാനും ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താനും ഓരോ പൗരനും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.