വാനിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; നാലുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന വാൻ
അരൂർ: റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിനു പിന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് വാനിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി നിസാറിനു(45) പരിക്കേറ്റു. ഇേദ്ദഹത്തെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിലെ മൂന്ന് യാത്രക്കാർക്ക് നിസാര പരിക്കുണ്ട്. ദേശീയപാതയിൽ ചന്തിരൂർ പാലത്തിനു വടക്കു ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാൻ എതിർ വശത്തെ ഹോട്ടൽ കെട്ടിടത്തിന്‍റെ മുന്നിൽ ഇടിച്ചുനിന്നു. വാൻ പൂർണമായും തകർന്നു.
അപകടത്തെ തുടർന്നു കുറച്ചു സമയം ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്നു ബസ്. ബേക്കറികളിൽ ഹൽവ വിൽപന നടത്തുന്നതിനു കരുനാഗപ്പള്ളിയിൽ നിന്നു അരൂരിലേക്ക് വരികയായിരുന്നു വാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.