പോസ്റ്റിൽനിന്ന് വീണ് ശരീരം തളർന്ന ലൈൻമാെൻറ കുടുംബം ദുരിതത്തിൽ
text_fieldsഅരൂർ: ഒരു സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകി വെളിച്ചമേകാൻ പോയ ഗൃഹനാഥെൻറ ജീവിതം ഒരു വർഷമായി ഇരുട്ടിലാണ്. അരൂർ കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാനായ അരൂർ മുരിക്കുതറ എം.സി. ജയകുമാർ 2019 ഡിസംബർ 10നാണ് വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് തളർന്ന് കിടപ്പിലായത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സക്കുതന്നെ 15 ലക്ഷത്തോളം ചെലവായി. സംസാരിക്കുകയോ കൈകാലുകൾ അനക്കുകയോ ചെയ്യാതെ ഒരേ കിടപ്പിലാണ്.
ഏക ആശ്രയമായ ജയകുമാർ കിടപ്പിലായതോടെ കുടുംബം ദുരിതത്തിലായി. മാസംതോറും 3000 രൂപയിലധികം മരുന്നിനുമാത്രം ചെലവാകും. കെ.എസ്.ഇ.ബി.യിലെ സഹപ്രവർത്തകർ ആകാവുന്ന വിധത്തിൽ സഹായിച്ചെങ്കിലും തുടർ ചികിത്സയും ജീവിതവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന സങ്കടത്തിലാണ് ജയകുമാറിെൻറ ഭാര്യ. രണ്ട് മക്കളുണ്ട്. ആശ്രിത നിയമനപ്രകാരം മകന് ജോലി ലഭിച്ചാൽ കാര്യങ്ങൾക്ക് അൽപം ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.