Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightചെറുകിട-ഇടത്തരം...

ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വളർന്നു വരണമെന്ന്​ അരൂരിലെ വ്യവസായികൾ

text_fields
bookmark_border
ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വളർന്നു വരണമെന്ന്​ അരൂരിലെ വ്യവസായികൾ
cancel

അരൂർ: സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങൾ വളർന്നു വരാനുള്ള വ്യവസായ അന്തരീക്ഷം കേരളത്തിൽ നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അരൂരിലെ വ്യവസായികൾ നിവേദനത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാർഷിക മേഖലയുടെ നിലനിൽപ്പും വളർച്ചയും ഇത്തരം വ്യവസായ സംരംഭങ്ങളുടെ പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്.

വ്യവസായ നിക്ഷേപകരായി കേരളത്തിൽ അനേകം പേർ എത്തുന്നുണ്ടെങ്കിലും അവരെ​ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയുന്നില്ല. ഉൽപാദനത്തിനുള്ള അസംസ്കൃത സാധനങ്ങൾ വിദേശത്തുനിന്നോ മറ്റ്സംസ്ഥാനങ്ങളിൽനിന്നോ കൊണ്ടുവരേണ്ട സ്​ഥിതിയാണുള്ളത്​. ഇതിനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിക്കൊടുക്കണം.

വ്യവസായ നടത്തിപ്പിന് ത്രിതല പഞ്ചായത്തുകളുടെ അനുവാദം വേണമെന്ന നിബന്ധന അവസാനിപ്പിച്ച് വ്യവസായ വകുപ്പിന് കീഴിൽ ഏകജാലക സംവിധാനം ഉണ്ടാകണം. അതിഥി തൊഴിലാളികളുടെ സേവന - വേതന വ്യവസ്ഥകളെക്കുറിച്ച് സർക്കാർ നയരൂപീകരണം നടത്തണം. വായ്പകളുടെ പലിശ ഇളവു ചെയ്തു കൊടുക്കുന്നതിന് ഒരു തുക സർക്കാർ കണ്ടെത്തി വ്യവസായികളെ സഹായിക്കണം. അർഹതപ്പെട്ടവർക്ക് വായ്പകൾ ലഭ്യമാക്കാൻ നടപടി ഉണ്ടാകണം.

വ്യവസായങ്ങൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് ഭൂമിയും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമാണ്. പഞ്ചായത്ത് തോറും ഒരു വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാൻ തയ്യാറായാൽ ഗ്രാമീണ തലത്തിൽ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ വളർത്താൻകഴിയുമെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Industrial Growth
News Summary - merchants of aroor call for industrial development
Next Story