പെരുമ്പളം പാലം; കേരളീയർക്കുള്ള സർക്കാറിന്റെ വിഷുക്കൈനീട്ടം
text_fieldsഅരൂർ: നൂറുകണക്കിന് അരൂർ നിവാസികളാണ് പെരുമ്പളം പാലത്തിന്റെ നിർമാണ പുരോഗതി അറിയാൻ അവധി ദിവസങ്ങളിൽ പെരുമ്പളത്തേക്ക് യാത്രചെയ്യുന്നത്. അരൂർ മണ്ഡലത്തിൽ തന്നെയുള്ള പെരുമ്പളം പഞ്ചായത്തിലേക്കുള്ള പാലം പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രം.
ഒരു കിലോമീറ്ററിലേറെയുള്ള പാലം ഏപ്രിലോടെ ഉദ്ഘാടനത്തിന് തയാറെടുക്കുകയാണെന്ന് നിർമാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. കേരളീയർക്കുള്ള സർക്കാറിന്റെ വിഷുക്കൈനീട്ടമാകും പാലമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പാലത്തിന്റെ കൈവരികളുടെയും അപ്രോച് റോഡിന്റെയും ജോലികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പാലം രണ്ടുകരയിലും നേരത്തേ മുട്ടിക്കഴിഞ്ഞിരുന്നു. എന്നാൽ, സന്ദർശകരെ പാലത്തിലേക്കു കടത്തിവിടുന്നില്ല. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് കടത്തിവിടുന്നുണ്ടെന്ന് സൊസൈറ്റി കേന്ദ്രങ്ങൾ അറിയിച്ചു.
അരൂക്കുറ്റി-ചേർത്തല സംസ്ഥാന പാതയിൽ കൊമ്പനാമുറി കവലയിൽനിന്ന് 2400 മീറ്റർ കിഴക്കോട്ടു ചെന്നാൽ പാലത്തിന്റെ പടിഞ്ഞാറേ അറ്റത്തെത്താം. പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ് ജോലിയും പൂർത്തിയാകാനുണ്ട്. പാലം ഉദ്ഘാടനം ചരിത്ര സംഭവമാക്കാൻ തയാറെടുക്കുകയാണ് അരൂർ മണ്ഡലത്തിലെ ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.