വീടിനായി ശെൽവരാജിന്റെ കാത്തിരിപ്പിന് 18 വർഷം
text_fieldsഅരൂർ: അരൂരിൽ കയറിക്കിടക്കാൻ ഒരു വീടിന് വേണ്ടി നിർധന കുടുംബം കാത്തിരിക്കുന്നു. അരൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ പുറത്തുകാട്ടുവീട്ടിൽ 50 കാരനായ ശെൽവരാജും ഭാര്യയും രണ്ടു മക്കളുമാണ് വീടിനായി കാത്തിരിക്കുന്നത്.
കയറിക്കിടക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ഷെഡാണുള്ളത്. ബി.കോം വിദ്യാർഥിനിയായ മകളും അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കഴിയുന്നത്. ഭാര്യ തുണിക്കടയിൽ ജോലിക്ക് പോകുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. 18 വർഷമായി സുരക്ഷിതമായ വീടിനായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം. കൂലിവേലക്കാരനായ ശെൽവരാജിന് വിട്ടുമാറാത്ത നടുവേദനയുള്ളതിനാൽ ദിവസവും ജോലിക്ക് പോകാൻ കഴിയില്ല.
മകൻ കിട്ടുന്ന പണിക്കൊക്കെ പോകും. സ്ഥിരമായ ജോലി അന്വേഷിക്കുന്നുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ പെടുത്തി വീട് ലഭിക്കാൻ പലവട്ടം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. കിട്ടുമെന്ന് ഉറപ്പായ സന്ദർഭങ്ങളുമുണ്ട്. വീട് ലഭിക്കുന്നവരുടെ പട്ടികയി പേര് വന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് പറയുന്നു. മഴകനത്താൽ വെള്ളക്കെട്ടാകുന്ന നാല് സെൻറ് പുരയിടത്തിലെ പ്ലാസ്റ്റിക് ഷെഡിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.