ഭർത്താവിന്റെ മർദനത്തിൽ ഗുരുതര പരിക്ക്; പൊലീസ് അവഗണിച്ചെന്ന് പരാതി
text_fieldsഅരൂർ: ഭർത്താവിന്റെ മർദനത്തിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മയോട് അരൂർ പൊലീസ് സ്റ്റേഷൻ അധികൃതർ അവഗണന കാണിച്ചതായി പരാതി.
പഞ്ചായത്ത് 19ാം വാർഡിൽ മേപ്പാടത്ത് മിനിക്കാണ് ഭർത്താവ് പ്രജീഷിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മേയ് 14ന് വൈകിട്ടായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ രണ്ട് പെൺമക്കൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. അരൂർ പൊലീസിൽ വിളിച്ച് സഹായം തേടിയെങ്കിലും ആരും ചെന്നില്ലെന്നാണ് പരാതി. പെൺകുട്ടികൾ ജില്ല പൊലീസ് മേധാവിയെ ഫോണിൽ വിളിച്ചശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്.
മർദനത്തിൽ പരിക്കേറ്റ് ചോര വാർന്നുനിന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിന് 0പകരം ഭാര്യയും ഭർത്താവും സ്റ്റേഷനിലെത്താൻ നിർദേശിക്കുകയായിരുന്നത്രേ. സ്റ്റേഷനിൽ ചെന്ന ഭർത്താവിന് പരിഗണനയും മർദനമേറ്റ സ്ത്രീക്ക് അധിക്ഷേപവും നേരിടേണ്ടി വന്നതായാണ് പരാതി.ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിത സി.പി.ഒമാർ വളരെ അവഗണനയോടെയാണ് പെരുമാറിയതെന്നാണ് പരാതി.
പിന്നീട് എസ്.പിയും ഡിവൈ.എസ്.പിയും ഇടപെട്ടതിനെത്തുടർന്നാണ് കേസ് അന്വേഷണം തുടങ്ങിയത്.അരൂർ പൊലീസ് ഇത്തരം കേസുകളിൽ സ്വീകരിക്കുന്ന സമീപനം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് മിനിയുടെ ആവശ്യം. എന്നാൽ, മർദനമേറ്റ സ്ത്രീയെ അവഗണിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്ന് അരൂർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.