കൊച്ചി വിമാനത്താവളത്തിന് സോളാർ ബോട്ട് നിർമിച്ചുനൽകി
text_fieldsഅരൂർ: ദേശീയ ജലപാതയിൽ സഞ്ചരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളം അധികൃതർക്ക് പരിസ്ഥിതി സൗഹൃദ സോളാർ ബോട്ട് അരൂരിലെ സമുദ്ര ഷിപ്യാർഡ് നിർമിച്ചുനൽകി. ദേശീയ ജലപാതയുടെ ഉദ്ഘാടനത്തിന് വേണ്ടി മുഖ്യമന്ത്രി സഞ്ചരിച്ചത് ഈ ബോട്ടിലാണ്. ദേശീയ ജലപാതയിലൂടെ യാത്ര ചെയ്യാൻ മാലിന്യം തീരെയില്ലാത്ത സൗരോർജ ബോട്ട് നീറ്റിലിറക്കിയത് കേരളത്തിൽ ആദ്യമാണെന്ന് സമുദ്ര ഷിപ്യാർഡ് മാനേജിങ് ഡയറക്ടർ ഡോ. എസ്. ജീവൻ പറഞ്ഞു.
സിയാലിെൻറ കീഴിലുള്ള ഇൻഫ്രാസ്ട്രക്ചർ ഡിവിഷനാണ് ബോട്ടിെൻറ ചുമതല വഹിക്കുന്നത്. ഉപയോഗിക്കാത്ത ജലപാതകൾ ഉപയോഗ യോഗ്യമാക്കുകയാണ് ലക്ഷ്യം. 15 മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള മോണോഹൽ ബോട്ട്, വീതിയും ആഴവും കുറഞ്ഞ ജലപാതകൾക്ക് ഉതകുന്ന വിധത്തിലാണ് നിർമിച്ചത്. 76 കിലോവാട്ട് ലിക്വിഡ് കൂൾ ബാറ്ററിയാണ് ഇതിലുള്ളത്. മറ്റ് ബോട്ടുകളിൽനിന്ന് വ്യത്യസ്തമായി ഒരു തുള്ളി മലിനജലം പോലും കായലിലേക്ക് വീഴുകയില്ല എന്നത് പ്രത്യേകതയാണ്. ബാറ്ററികൾ എട്ടുമണിക്കൂർകൊണ്ട് പൂർണമായും ചാർജ് ചെയ്യാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.