ഒടുവിൽ പ്രശ്നം പരിഹരിച്ചു; കുരുക്കഴിഞ്ഞു
text_fieldsഅരൂര്‍: അരൂർ - തുറവൂർ ഉയരപ്പാത നിർമാണ ഭാഗമായി കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ലോഞ്ചിങ് ഗ്യാന്‍ട്രി നീക്കുന്നതിനായി സ്ഥാപിച്ച റെയില്‍ മറികടക്കാൻ ശ്രമിച്ച വാഹനങ്ങൾ റെയിലിൽ കുടുങ്ങി ഗതാഗതം സ്തംഭിച്ചതിന് തൽക്കാലം പരിഹാരമായി. കോൺക്രീറ്റ് ഹമ്പുണ്ടാക്കി റെയിലിന്റെ ഇരുവശവും വാഹനങ്ങൾക്ക് കയറിയിറങ്ങാവുന്ന വിധത്തിൽ ചരിച്ച് നിർമിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ തന്നെ കുരുക്കൊഴിവാക്കാൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
വാഹനങ്ങളുടെ അടിഭാഗം തട്ടാതിരിക്കാൻ റെയിലിനോട് ചേര്‍ന്ന് ഇരുഭാഗത്തേക്കുമുള്ള ചരിവ് കോൺക്രീറ്റ് കൊണ്ട് വലുതാക്കിയതോടെയാണ് പ്രശ്നപരിഹാരമായത്.
എരമല്ലൂര്‍ ജങ്ഷനില്‍നിന്ന് എഴുപുന്ന ഭാഗത്തേക്കുള്ള റോഡിന് കുറുകെ ബുധനാഴ്ച രാത്രി സ്ഥാപിച്ച റെയിലാണ് ഉയരക്കൂടുതല്‍ മൂലം വാഹനങ്ങള്‍ക്ക് കെണിയായത്. വ്യാഴാഴ്ച രാവിലെ ആറരയോടെ എഴുപുന്ന ഭാഗത്തേക്കെത്തിയ ലോറിയും ദേശീയപാതയിലേക്ക് വന്ന ടൂറിസ്റ്റ് ബസും റെയിലില്‍ കുടുങ്ങിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സമാണ് ഉണ്ടായത്. മുന്നൊരുക്കം നടത്താതെ റെയിൽ സ്ഥാപിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിൽ തടസ്സമായി നിൽക്കുന്ന റെയിലുകളെ മറികടക്കുന്നതിന് കോൺക്രീറ്റ് ഹമ്പുകൾ നിർമിക്കണമെന്ന് നേരത്തേ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നതാണ്. ഗതാഗത തടസ്സവും പ്രതിഷേധവും രൂക്ഷമായപ്പോൾ കോൺക്രീറ്റ് ഹമ്പുണ്ടാക്കി റെയിലിന്റെ ഇരുവശവും വാഹനങ്ങൾക്ക് കയറിയിറങ്ങാവുന്ന വിധത്തിൽ ചരിച്ച് നിർമിച്ചതോടെയാണ്പ്രതിസന്ധി മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.