അരൂർ ക്ഷേത്രം ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ടിന് പരിഹാരമായി
text_fieldsഅരൂർ: അരൂർ ക്ഷേത്രം ജങ്ഷനിലെ ബസ്സ്സ്റ്റോപ്പിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികാരികളും സി.പി.എം നേതാക്കളും രംഗത്ത്. ആദ്യ മഴയിൽ തന്നെ ബസ്റ്റോപ്പിന് മുമ്പിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് വലിയ ആക്ഷേപങ്ങൾക്കും പരാതികൾക്കും ജനരോഷത്തിനും ഇടയാക്കിയിരുന്നു. വെൽഫെയർ പാർട്ടി ശ്രദ്ധേയമായ സമരങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.
വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണിയും സി.പി.എം എൽ.സി സെക്രട്ടറി ശ്രീജിത്തും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ദേശീയ പാത അസിസ്റ്റൻറ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കിയത്. ബസ് സ്റ്റോപ്പിനു വടക്കുവശമുള്ള കാനയിലേക്ക് മണ്ണു കോരി യന്ത്രം ഉപയോഗിച്ച് മണ്ണും ചെളിയും നീക്കം ചെയ്താണ് വെള്ളം ഒരുക്കികളഞ്ഞത്. തുടർന്ന് മുഴുവൻ മാലിന്യങ്ങൾ നീക്കുകയും അരൂർ ഫയർഫോഴ്സിന്റെ സഹായത്താൽ അഴുക്ക് അടിഞ്ഞു കിടന്ന ബസ് കാത്തു നിൽപ്പുപുര ശുചിയാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.