പള്ളിത്തോട് തീരം കടൽക്ഷോഭ ഭീഷണിയിൽ
text_fieldsഅരൂർ: കാലവർഷം ശക്തിപ്രാപിച്ചതോടെ പള്ളിത്തോട് തീരം കടൽക്ഷോഭ ഭീഷണിയിൽ. രണ്ട് ദിവസമായി പ്രക്ഷുബ്ധമായതോടെ പല ഭാഗത്തും കടൽ കയറി.പള്ളിത്തോട് ചാപ്പക്കടവ് മുതൽ ഒറ്റമശ്ശേരിവരെയുള്ള തീരങ്ങളിൽ കടൽഭിത്തി മുഴുവനായും തകർന്നു. തീരത്ത് 600ലധികം വീടുകൾ ഇപ്പോൾ കടൽക്ഷോഭ ഭീഷണിയിലാണ്.
കഴിഞ്ഞ വർഷം കടൽക്ഷോഭത്തെ തുടർന്ന് നിർമിച്ച ജിയോ ബാഗുകൾ കൊണ്ടുള്ള താൽക്കാലിക പ്രതിരോധങ്ങളെല്ലാം ഇപ്പോൾ തകർന്ന നിലയിലാണ്.ഈ വർഷം കടൽഭിത്തി തകർന്നയിടങ്ങളിലൊന്നും താൽക്കാലിക പ്രതിരോധങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് തീരദേശവാസികൾ പറഞ്ഞു.
30 വർഷത്തിലധികമായി തീരപ്രദേശങ്ങളിൽ കടൽഭിത്തിയുടെ പുനർനിർമാണം നടന്നിട്ടില്ല. കടൽ കൂടുതൽ പ്രക്ഷുബ്ധമാകുന്നതോടെ ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. ചെല്ലാനത്ത് നടപ്പാക്കുന്ന ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും പുലിമുട്ടും നിർമിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.