ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
text_fieldsrepresentational image
അരൂര്‍: വീട്ടിനുള്ളിലെ നിറ സിലിണ്ടറിന് തീപിടിച്ചു. ചൂടേറ്റ് രൂപം മാറിയ സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അഗ്നിശമനസേനാംഗങ്ങള്‍ ജീവന്‍പണയംവച്ച് പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. അരൂര്‍ ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് പൂജപ്പുര അമ്പലത്തിന് പടിഞ്ഞാറ്‌വശം തറയില്‍ ഹൗസില്‍ റഫീക്കിന്‍റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ചൊവ്വാഴ്ചയാണ് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ മാറ്റിവെച്ചത്. ഇതിനാണ് തീപിടിച്ചത്. അപകടം നടന്ന വീട് ഇടുങ്ങിയ റോഡിലായതിനാല്‍ അഗ്നിശമന സേനയുടെ ഫസ്റ്റ് റസ്‌പോണ്‍സ് വെഹിക്കിളിലാണ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.
ചൂടേറ്റ് രൂപം മാറിത്തുടങ്ങിയ സിലിണ്ടര്‍ ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലായിരുന്നു. ഇത് മനസ്സിലാക്കി സ്റ്റേഷന്‍ ഓഫിസര്‍ ചാര്‍ജ്ഓഫിസര്‍ പ്രവീണ്‍ പ്രഭു, ജോജി എന്‍.ജോയി, ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് സിലിണ്ടര്‍ വീടിന് പുറത്തേക്ക് മാറ്റി. തുടര്‍ന്ന് പത ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അരമണിക്കൂറിനടുത്ത് രക്ഷാപ്രവര്‍ത്തനം വേണ്ടിവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.