തണൽമരം വെട്ടാനുള്ള നീക്കം തടഞ്ഞു
text_fieldsഅരൂർ: അരൂർ-തോപ്പുംപടി ഹൈവേക്കരികിൽ നിൽക്കുന്ന രണ്ട് തണൽമരങ്ങൾ വെട്ടിയെടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഇതോടെ വെട്ടിയെടുത്ത മരക്കഷണങ്ങൾ റോഡ് വക്കിൽ ഉപേക്ഷിച്ച് വെട്ടുകാർ മടങ്ങി.
സ്വകാര്യ കമ്പനികളുടെ സമീപത്തുനിൽക്കുന്ന മരങ്ങൾ വെട്ടിനീക്കണമെന്ന് കമ്പനികളാണ് അരൂർ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാനായിരുന്നു പഞ്ചായത്ത് നിർദേശം.
പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തി എന്നറിയിച്ച് ചിലർ മരങ്ങൾ വെട്ടിമാറ്റാൻ എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ശല്യമായി നിൽക്കുന്ന ശിഖരങ്ങൾ വെട്ടിമാറ്റിയാൽ മതിയെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വഴിയാത്രക്കാർക്ക് ആശ്വാസമായ തണൽ മരം അപകടകരമായല്ല നിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടി. തടസ്സങ്ങളായപ്പോൾ വെട്ടിയ വൃക്ഷശിഖരങ്ങളും ചില്ലകളും വഴിയരികിൽ ഉപേക്ഷിച്ച് വെട്ടുകാർ മടങ്ങുകയായിരുന്നു. റോഡരികിൽ ഗതാഗത തടസ്സമുണ്ടാക്കി കിടക്കുന്ന വൃക്ഷശിഖരങ്ങൾ മാറ്റണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.