കായലിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി മൂവർസംഘം
text_fieldsഅരൂർ: അരൂർ-കുമ്പളം പാലത്തിൽനിന്നും കായലിൽ വീണ യുവാവിനെ മൂന്നുയുവാക്കൾ ചേർന്ന് രക്ഷിച്ചു. കുമ്പളം സ്വദേശിയായ ഹരിലാലിനെയാണ് (40) രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം.
ഡി.വൈ.എഫ്.ഐ അരൂർ ബൈപാസ് യൂനിറ്റ് പ്രവർത്തകരായ പി.ആർ. പ്രജീഷ് , പി.എസ്.സനോജ്, നിതിൻ പീറ്റർ എന്നിവർ ചേർന്നാണ് സാഹസികമായി ഹരിലാലിനെ കായലിൽനിന്ന് കരക്ക് കയറ്റിയത്. പിന്നീട് അരൂർ പഞ്ചായത്തിലെ ആംബുലൻസ് വരുത്തി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ- കുമ്പളം പാലത്തിന്റെ അരൂർ കരയിലെ പ്രജീഷിന്റെ വീട്ടിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി കൂടുന്നതിനിടയിലാണ് ഹരിലാൽ കായലിലേക്ക് വീഴുന്നത് കണ്ടത്. കായലിലേക്ക് ആദ്യം ചാടിയത് പ്രജീഷ് ആണ്. പിന്നാലെ മറ്റുള്ളവരും.
നല്ല അടിയൊഴുക്കുള്ളതിനാൽ മൂവരും സാഹസികമായിട്ടാണ് ഹരിലാലിനെ കരയിൽ എത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന ജീപ്പ് കായലിലേക്ക് വീണുണ്ടായ അപകടത്തിൽ പെട്ട നാലുപേരെ പ്രജീഷും പിതൃസഹോദരനും ചേർന്ന് കരക്ക് എത്തിച്ചിരുന്നു. അതിൽ ഒരാളെ മാത്രമേ ജീവനോടെ രക്ഷിക്കാനായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.