അരൂരിലെ അശാസ്ത്രീയ വാഹനപരിശോധന വിനയാകുന്നു
text_fieldsഅരൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് അരൂരിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ വാഹന പരിശോധന വാഹന അപകടങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നു.
നാലുവരി പാതയിൽ അരൂർ എസ്.എൻ നഗറിനടുത്താണ് വാഹന പരിശോധന നടത്തുന്നത്. ജില്ല അതിർത്തിയായ അരൂരിലേക്ക് എറണാകുളത്തുനിന്ന് വരുന്ന വാഹനങ്ങളാണ് ബാരിേക്കഡ്െവച്ച് തടഞ്ഞ് പൊലീസ് പരിശോധിക്കുന്നത്. ഏറെ സമയമെടുത്ത് നടത്തുന്ന പരിശോധന മൂലം വൻ ഗതാഗതക്കുരുക്കാണ് ദേശീയപാതയിൽ രൂപപ്പെടുന്നത്. ഇടതുഭാഗത്തുകൂടി ഒറ്റവരിയായി വാഹനങ്ങളെ നിയന്ത്രിക്കാത്തതിനാൽ ദേശീയപാതയിൽ വാഹനങ്ങൾ നിറയുകയാണ്.
ഇതിനിടയിൽ അത്യാസന്നനിലയിൽ രോഗികളുമായി വരുന്ന ആംബുലൻസുകളും പെടാറുണ്ട്. ബാരിക്കേഡുകൾക്കരികിൽ നിർത്തുന്ന വാഹനങ്ങൾക്കു പിന്നിൽ മറ്റു വാഹനങ്ങൾ ഇടിച്ച് അപകടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും പതിവാണ്. വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് കൂട്ടം കൂടി നിൽക്കാതെ വാഹനങ്ങളെ നിയന്ത്രിക്കാൻ തയാറായാൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.