മാലിന്യം പാളവണ്ടിയിൽ പഞ്ചായത്തിലെത്തിച്ച് വേറിട്ട സമരം
text_fieldsഅരൂർ: ദേശീയപാതയോരത്ത് തള്ളിയ കോവിഡ് ചികിത്സ മാലിന്യം നീക്കാത്തതിൽ പ്രതിഷേധിച്ച് പുതുമയുള്ള സമരവുമായി പരിസ്ഥിതി സംരക്ഷണ സമിതി. അരൂർ ട്രാഫിക് പോസ്റ്റിന് സമീപം കിടന്ന മാലിന്യം പാളവണ്ടിയിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിച്ചായിരുന്നു പ്രതീകാത്മക സമരം.
കൊല്ലത്തെ കോവിഡ് ചിസിത്സ കേന്ദ്രത്തിൽനിന്ന് കൊണ്ടുവന്ന് തള്ളിയതാണ് മാലിന്യമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
സമരത്തിന് കെ. സജീവൻ, എ.എസ്. സജിമോൻ, വി.എൻ. അൽത്താഫ് എന്നിവർ നേതൃത്വം നൽകി. മാലിന്യം നീക്കാൻ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.