കവചിത വാഹനം കേടായി; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ചന്തിരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപം ഇൻസുലേറ്റഡ് വാൻ ബ്രേക്ക്ഡൗണായി. ചേർത്തല ഭാഗത്തേക്കുള്ള രണ്ടുവരി പാത തടസ്സത്തിലായത് മണിക്കൂറുകൾ.
ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വാഹനനിര അരൂർ-കുമ്പളവും പാലം കടന്ന് നെട്ടൂർവരെ നീണ്ടു. ഇതിനിടെ ചില വാഹനങ്ങൾ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചത് കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കി. അരൂർ ക്ഷേത്രം ജങ്ഷൻ അരൂക്കുറ്റിയിൽനിന്നുള്ള വാഹനങ്ങൾ കൂടി കടന്നു കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വൈകീട്ട് ആറോടെയാണ് കേടായ വാഹനം നീക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.